Malayalam lyrics

ആലോലമകമേ മായാതെ നീയേ
ആരോരുമറിയാ പൂ പോലെ നീയേ
കാണാതെ കാണുന്നേ എൻ പാതയിൽ
കാണുന്നതെല്ലാം കണ്ണിൽ നീയായതാ
മറവിയോ മായും അകലെയോ
നേരിൻ പിറവിയോ വീണ്ടും മുഴുകയാണോ
പുലരിയോ പൂക്കും പുതുമയോ
കാണാതെവിടെയോ നീയിന്നെവിടെയാണാവോ
ആലോലമകമേ മായാതെ നീയേ
ആരോരുമറിയാ പൂ പോലെ നീയേ
ഈ നിലാവിൻ ചെറുകൂടിന്നുള്ളിൽ
ജീവിതത്തിൻ നിറമോ തെളിഞ്ഞേ
ഓർമ്മ മെല്ലെ ഒരു നോവു പോലെ
രാവിനോരം തഴുകാൻ അണഞ്ഞേ
കിനാനാളങ്ങൾ കണ്മുന്നിൽ ചേരുന്നേ വേഗം
ഞാനിന്നേ തേടുന്നിതാ അനുദിനം
മറവിയോ മായും അകലെയോ
നേരിൻ പിറവിയോ വീണ്ടും മുഴുകയാണോ
പുലരിയോ പൂക്കും പുതുമയോ
കാണാതെവിടെയോ നീയിന്നെവിടെയാണാവോ
ആലോലമകമേ മായാതെ നീയേ
ആരോരുമറിയാ പൂ പോലെ നീയേ
കാണാതെ കാണുന്നേ എൻ പാതയിൽ
കാണുന്നതെല്ലാം കണ്ണിൽ നീയായതാ
മറവിയോ മായും അകലെയോ
നേരിൻ പിറവിയോ വീണ്ടും മുഴുകയാണോ
പുലരിയോ പൂക്കും പുതുമയോ
കാണാതെവിടെയോ നീയിന്നെവിടെയാണാവോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ആൻസി ഗോഡ്ഫ്രെ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഫേസസ്