Malayalam lyrics
ഒരു തീ പോലെ വരും ആവേശം സിരയൊന്നാകേ എരിവീറോടെ ദിശ മാറാതെ വഴി തേടുന്നേ മനസ്സിൽ മിന്നലാളുന്നുണ്ടേ നെഞ്ചം താളമേകുന്നേ ലക്ഷ്യം നേടുവാനിന്നേറേ ഹോ ദൂരം പോകണ്ടേ തുണയ്ക്കായ് തോഴരുണ്ടേയേറെ ഒന്നായ് മുന്നിലേറുന്നേ കാറ്റിൻ വേഗമോടെ ദൂരെ ഹോ പോകാം ചങ്ങാതീ ഒരു തീ പോലെ വരും ആവേശം സിരയൊന്നാകേ എരിവീറോടെ ദിശ മാറാതെ വഴി തേടുന്നേ ചുവടുകളൊന്നായ് തരി പിഴയാതെ കളി പിന്നോട്ടരുതെന്താകിലും മുന്നോട്ടാണേ ഹോ വഴികളിലാകേ പല പണിയാണേ ഇനി പിന്മാറരുതുന്മേഷമോടെ ഒന്നായ് പോടേ ഇത് ഒത്താൽ കൈയ്യിൽ ആന അതുമില്ലേൽ എന്താവാനാ ഒരു വട്ടം നോക്കാൻ വായോ.. ഓ..ഓ..ഓ.. തിരിനാളം പോലെ മുന്നിൽ വഴി നീളേ വേണം നീയേ ഫലമായി എന്നും കൂടേ ഓ...ഓ..ഓ.. (ഒരു തീ പോലെ ...)
Song video
Song details
വർഷം: 2017
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: ഹിഷാം അബ്ദുൾ വഹാബ്
അഭിനേതാക്കൾ: ജയസൂര്യ, വിനായകൻ, വിജയ് ബാബു, നെൽസൺ
വിശദവിവരങ്ങൾ: Ijaz Mohammad
വിഡിയോ: ബാലമുരളി
Album: ആട് 2
- Singer: ഹിഷാം അബ്ദുൾ വഹാബ്
- Film / album: ആട് 2
- Composer: ഷാൻ റഹ്മാൻ
- Lyricist: ബി കെ ഹരിനാരായണൻ