Malayalam lyrics

ചായങ്ങൾ കനവുകളെഴുതിയ നേരം..നേരം
നീ വന്നെൻ മിഴികളിൽ ഒരു തിരി പോലെ..പോലെ
മനമാകെ മായ പോലെ നീ പറയാതെ ചേർന്നു പോകേ
ഗതിവേഗമോടെ പാതകൾ ഒരുപോലെ തേടിടാമേ
ഒരുപാതി നീ മൊഴിയേ മറുപാതി ഞാൻ പറയേ
ഉയിരാകെ നിൻ നിറമേ ഉടലാകെ നിൻ മണമേ
ചായങ്ങൾ കനവുകളെഴുതിയ നേരം....നേരം
നീ വന്നെൻ മിഴികളിൽ ഒരു തിരി പോലെ....പോലെ
നീയാകുമൊരരുവിയിലൂടെ ചെറുമലരിതളായേ
താനേയിവളൊഴുകയാണേ അനുദിനമൊരുപോലെ
വിരലുകളിൽ വിരലെഴുതി ഒരുവഴിയലയാമേ
ഇരവുകളും പകലുകളും ഇരുവരുമറിയാതെ
വാനമേറെ നാൾ പ്രാണനായ് നീ
വരുമേതു നിനവിലും ഏകമുഖമിതു മാത്രമാകയോ
ചായങ്ങൾ കനവുകളെതിയ നേരം..നേരം
നീ വന്നെൻ മിഴികളിൽ ഒരു തിരി പോലെ..പോലെ
മനമാകെ മായ പോലെ നീ പറയാതെ ചേർന്നു പോകേ
ഗതിവേഗമോടെ പാതകൾ ഒരുപോലെ തേടിടാമേ
ഒരുപാതി നീ മൊഴിയേ മറുപാതി ഞാൻ പറയേ
ഉയിരാകെ നിൻ നിറമേ ഉടലാകെ നിൻ മണമേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: അദ്വൈത പദ്മകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഫേസസ്