Malayalam lyrics
ആടെടാ ആട്ടം നീ പാടെടാ പാട്ടും നീ ആടെടാ ആട്ടം നീ പാടെടാ പാട്ട് (2) വടമെടുത്ത് സട കുടഞ്ഞ് നിര നിരന്ന് നിക്കണുണ്ട് എതിരെയൊന്നു പൊരുതിടാനീയുലകിലാരെടാ അടവെടുത്ത് പടനയിച്ചു ചുവടുറച്ച കൂട്ടരാണ് കളമറിഞ്ഞ് കരുവെറിഞ്ഞ് തലവനുണ്ടെടാ ഉശിരോടെ നെഞ്ചും വിരിയണിതാ കരിവീട്ടിക്കൈയ്യും മിന്നണിതാ ഇരുകണ്ണിൽ ചെന്തീയാളണിതാ കളി മൂക്കും നേരം തീക്കളിയാ പിടി വിട്ടേ പായും ചാട്ടുളിയാ പിടയുമ്പോൾ കൊമ്പൻ തന്നെയെടാ (ആടെടാ...) ചങ്കൂറ്റമൊന്നുകൊണ്ട് ചങ്ങാടമൊന്ന് കെട്ടിയേ ചങ്ങാതിമാരുണർന്നു തുഴ തുഴഞ്ഞു പോണ പോക്കിതേ വേതാളമന്നു വന്നു പേടിച്ചു പാഞ്ഞൊളിച്ചതാ പാതാളവേലി ചാടി നാലുപാടുമെത്തിടുന്നിവൾ കുട്ടിച്ചാത്തന്മാരാണെല്ലാം കൂട്ടിൽ പൂട്ടാൻ നോക്കണ്ട വാളും വേലും വീശിക്കൊണ്ടേ ചോരച്ചാലിൽ നീന്തുന്നോർ കേട്ടാലോ കിടുകിടുക്കണ് കണ്ടാലോ നടുനടുങ്ങണ് കൊണ്ടാലോ കറുകറുങ്ങണ് കൈയ്യാങ്കളിയാ ആരോടും കിടപിടിക്കണ ആവേശം തുടിതുടിക്കണ ആഘോഷം പൊടിപൊടിക്കണ മേളം കൊട്ടേ (വടമെടുത്ത്..)
Song video
Song details
വർഷം: 2017
സംഗീതം: ഷാൻ റഹ്മാൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ഷാൻ റഹ്മാൻ
അഭിനേതാക്കൾ: ജയസൂര്യ, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ബാലമുരളി
Album: ആട് 2
- Singer: ഷാൻ റഹ്മാൻ
- Film / album: ആട് 2
- Composer: ഷാൻ റഹ്മാൻ
- Lyricist: മനു മഞ്ജിത്ത്