Malayalam lyrics
പകൽ സൂര്യൻ പറയാതെ ഇരുൾ രാവിൽ മറയുന്നോ കവിൾ മേലേ നനവോടെ ഇതൾ പൂവും തളരുന്നോ കൺമുന്നിൽ നിന്നും ഇന്നോളം മിന്നും ആ കാവൽ നാളം രാക്കാറ്റിൽ മാഞ്ഞേ തീമുള്ളാൽ പൊള്ളും പോലെ ഉള്ളിന്നുള്ളം നീളെ തീരാനോവേ നോവേ ചായാനായ് തോളൊന്നില്ലാ തൊറ്റക്കായ് പെയ്യാതെ താനെ വിങ്ങും നേരത്തായ് സ്നേഹത്തിൻ തുവൽ കാറ്റായ് നീ വീണ്ടും ഒന്നെന്നെ തൊട്ടേ പോയോ മിണ്ടാതെ ചായാനായ് തോളൊന്നില്ലാതൊറ്റക്കായ് വെയിൽ കാട്ടിൽ വഴി കാട്ടും വിരൽത്തുമ്പോ പിരിയുന്നോ ഇടനെഞ്ചിൻ അലിവോലും ഇളം ചൂടും ഇനിയില്ലേ നിന്നോരോ വാക്കും എന്നുള്ളിൽ കാക്കാം നൂറോർമ്മ പൂക്കൾ ഞാനെന്നും കോർക്കാം തീമുള്ളാൽ പൊള്ളും പോലെ ഉള്ളിന്നുള്ളം നീളെ തീരാനോവേ നോവേ ചായാനായ് തോളൊന്നില്ലാതൊറ്റക്കായ് പെയ്യാതെ താനെ വിങ്ങും നേരത്തായ് സ്നേഹത്തിൻ തുവൽകാറ്റായ് നീ വീണ്ടും ഒന്നെന്നെ തൊട്ടേ പോയോ മിണ്ടാതെ ചായാനായ് തോളൊന്നില്ലാതൊറ്റക്കായ് അമരനായ് മാറൂ നീ അരികിലായ് ചേരൂ നീ അകമിഴി തേടീടും അതിരെഴാ വാനം നീ അമരനായ് മാറൂ നീ അരികിലായ് ചേരൂ നീ അകമിഴി തേടീടും അതിരെഴാ വാനം നീ
Song video
Song details
വർഷം: 2026
സംഗീതം: ജസ്റ്റിൻ വർഗീസ്
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: ജോബ് കുര്യൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: പ്രതിച്ഛായ
- Singer: ജോബ് കുര്യൻ
- Film / album: പ്രതിച്ഛായ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: മനു മഞ്ജിത്ത്