Malayalam lyrics
ഏറുന്നോ തമോവനനിരകൾ വിജനവന വീഥികൾ പൊയ് ചുരുളുകൾ അനേകം അതിരുകൾ ചേരുമീ അറിയായ്കകളിൽ തേടുന്നോ കിനാ വനികയിലാ കനക കലമാനിനെ കൺ തിരയവേ വിദൂര ദിശകളിൽ മാഞ്ഞിടും കലമാൻ മിഴിയെ ഇതുവരെ എഴുതിടാത്ത കഥകൾ തൻ വരിപങ്കിടാൻ ഇതുവരെ മുഴുകിടാത്ത ലഹരിയിൽ മുഴുകിടാൻ നിൻ കാൽ ചുവടെവിടെ നിൻ വാസമതെവിടെ ശരികളാൽ ഇല്ലായ്കകൾ അകലും വെൺ വീചികൾ തെളിയും പുലരി പോൽ ചലനം കനവോ പ്രകൃതി തരും കല്പനയോ ഇതുവരെ എഴുതിടാത്ത കഥകൾ തൻ വരിപങ്കിടാൻ ഇതുവരെ മുഴുകിടാത്ത ലഹരിയിൽ മുഴുകിടാൻ ഏറുന്നോ തമോവനനിരകൾ വിജനവന വീഥികൾ പൊയ് ചുരുളുകൾ അനേകം അതിരുകൾ ചേരുമീ അറിയായ്കകളിൽ
Song video
Song details
വർഷം: 2026
സംഗീതം: മുജീബ് മജീദ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: ജോബ് കുര്യൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഉന്മാദം
- Singer: ജോബ് കുര്യൻ
- Film / album: ഉന്മാദം
- Composer: മുജീബ് മജീദ്
- Lyricist: വിനായക് ശശികുമാർ