Malayalam lyrics
അകലെ ഒരു തണൽ കാട് അതിലോ ഒരു കുളിർ കൂട് കരളിൽ പഴയൊരു കാലം കനവായ് കരുതിയ ലോകം വിടർന്നതും കൊഴിഞ്ഞതും കടന്നു നാമിതാ ഇനി വരുമോ നിഴലുകളേ ഇടറരുതേ ഈ നെഞ്ചം നനയരുതേ മൈതലേ ഇരുളരുതേ ആകാശം ഓർമ്മതൻ വലയിൽ മുറുകി തനു നീറിടുമ്പോഴും പോകുമീ വഴിയിൽ മുഴവൻ ഭയമേറിടുമ്പോഴും ഒരാളിലും പെടാത്തൊരാൾ വിടാതെ കാവലായ് നിലാവു പോൽ തലോടിടും കെടാത്ത നാളമായ് ഇനി വരുമോ നിഴലുകളേ ഇടറരുതേ ഈ നെഞ്ചം നനയരുതേ മൈതലേ ഇരുളരുതേ ആകാശം
Song video
Song details
വർഷം: 2026
സംഗീതം: അനിൽ ജോൺസൻ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: എവുജിൻ ഇമ്മാനുവേൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ദൃശ്യം 3
- Singer: എവുജിൻ ഇമ്മാനുവേൽ
- Film / album: ദൃശ്യം 3
- Composer: അനിൽ ജോൺസൻ
- Lyricist: വിനായക് ശശികുമാർ