Malayalam lyrics

നിഴലേ നിഴലേ എവിടെ...നീയെവിടെ
നിഴലേ നിഴലേ അകലേ...നീയകലേ..
ഇരുളിൻ മറയിൽ അരികേ നീയുണ്ടോ...
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ...
(നിഴലേ നിഴലേ...)
പകലിലോ നിലാവിൻ മടിയിലോ
തെളിയുമോ അതോ കഥ തുടരുമോ...
ഓർക്കാതെ കൂട്ടാവും എൻ നോവുകൾ
തീണ്ടാത്ത തീരങ്ങൾ തേടിയോ...നീ...
എന്നുള്‍ തീയും കണ്ണീരും നീ പോകും തീരത്തും
നിഴലായുണ്ടോ കൂടെ...
(നിഴലേ നിഴലേ...)
മിഴികളിൽ പതിഞ്ഞതു മുഴുവനും
ശരികളോ മെനഞ്ഞൊരു കഥകളോ...
കാണാത്ത വേരെന്നിൽ നീ തേടവേ
നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ...
ഞാൻ ഞാനല്ലാതായെന്നോ നിന്നോരം നിന്നാലും
അറിയാതെ പോയെന്നോ....
(നിഴലേ നിഴലേ...)

Song details

വർഷം: 2013

സംഗീതം: അനിൽ ജോൺസൻ

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: വിജയ് യേശുദാസ്

വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്

Album: ദൃശ്യം