Malayalam lyrics

പൊൻ മലരിൻ കണ്ണുകളിൽ പുലരി തൊടുമ്പോൾ
ചില്ലകളിൽ മഞ്ഞുകണം തൊങ്ങലിടുമ്പോൾ
നാട്ടുമാവിൽ കൂട്ടുകാരി കിളി കുറുകുമ്പോൾ
ഞാനും ഒരു കൊതിയോടെ പാറും
നീലവാന തുമ്പിയായി പുതുചിറകോടെ
പൊൻ മലരിൻ കണ്ണുകളിൽ പുലരി തൊടുമ്പോൾ
പനിനീർ പൂ ചുണ്ടിലിളം ചിരിയോടെന്നെ
പതിവായെൻ പൂമുഖത്തേക്കെതിരേൽക്കുന്നേ
നാലു കോണിലൂടെ പാറി നാട്ടു പാതയാകെ താണ്ടി
മുക്കൂറ്റി പൈതലോടും ഇരുകുഞ്ഞി കമ്മൽ വാങ്ങി
വരമ്പു പറ്റി കുളവും ചുറ്റി പുഴ കടക്കുന്നേ
ഞാൻ അതിരു തേടുന്നേ
പൊൻ മലരിൻ കണ്ണുകളിൽ പുലരി തൊടുമ്പോൾ
തന്തകേ തന തന്തകേ തന താനേ തന്താനേ........
മലമേലേ വാർമുകിലിൻ കളിമേടുണ്ടേ
കളി മേട്ടിൽ പേരറിയാ പൂക്കളുമുണ്ടേ
പുവുകൾക്ക് പേരുമിട്ട് കാറ്റിനോട് കൈകൾ കോർത്ത്
കൊടുവേലി കാടുതേടി ഇലവീഴാ കുന്നു കേറി
കനകനിലാവൊഴുകിയെത്തും കടവിലെത്തുന്നേ
ഞാൻ മതിമറക്കുന്നേ
പൊൻ മലരിൻ കണ്ണുകളിൽ പുലരി തൊടുമ്പോൾ
ചില്ലകളിൽ മഞ്ഞുകണം തൊങ്ങലിടുമ്പോൾ
നാട്ടുമാവിൽ കൂട്ടുകാരി കിളി കുറുകുമ്പോൾ
ഞാനും ഒരു കൊതിയോടെ പാറും
നീലവാന തുമ്പിയായി പുതുചിറകോടെ
നീലവാന തുമ്പിയായി പുതുചിറകോടെ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അജയ് ജോസഫ്

ഗാനരചന: സന്തോഷ് വർമ്മ

ഗായകർ: ശ്രേയ ജയദീപ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കല്യാണമരം