Malayalam lyrics
മാരിവിൽ കുട നീർത്തും.... മാനസം തണലാക്കി കളിചിരിയും കഥകളുമായ് കുസൃതികൾതൻ മധുരവുമായ് ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും.... മാനസം തണലാക്കി... കണ്ടു കണ്ടു കണ്ടിനിയും...മതിയായില്ലിവരെ പൊന്നിൻ കിരണമാം തിലകം തൊട്ടുംകൊണ്ടേ ചിരികളുടെ മാത്രം ചിറകടിയുമായ് കൊഞ്ചൽമഴ തൂവും ഓമനകളേ... എൻ നെഞ്ചത്തുടിപ്പിൽ തേൻ ചിന്തിപ്പറക്കൂ... മാരിവിൽ കുട നീർത്തും.... മാനസം തണലാക്കി... മാരി പെയ്തു പെയ്തു വരും.. വെയിലും മഞ്ഞും വരും... ചൊല്ലും ആൺകിളി അരികെ വരൂ വരൂ... കാറ്റിലുലയാതെ ചേർന്നു കഴിയാൻ സ്നേഹമണിനാരിൽ കോർത്തു മെനയും എൻ ചെല്ലക്കൂടില്ലേ...ഞാനെന്നും കൂട്ടില്ലേ... മാരിവിൽ കുട നീർത്തും.... മാനസം തണലാക്കി കളിചിരിയും കഥകളുമായ് കുസൃതികൾതൻ മധുരവുമായ് ഒരമ്മക്കിളിയും രണ്ടോമൽക്കുരുന്നും മാരിവിൽ കുട നീർത്തും.... മാനസം തണലാക്കി...
Song details
വർഷം: 2013
സംഗീതം: വിനു തോമസ്
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: നജീം അർഷാദ്
വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്
കരോക്കെ: സിദ്ധാർത്ഥ് രമേഷ്
Album: ദൃശ്യം
- Singer: നജീം അർഷാദ്
- Film / album: ദൃശ്യം
- Composer: വിനു തോമസ്
- Lyricist: സന്തോഷ് വർമ്മ