Malayalam lyrics
കാട്ടിലെ കൊമ്പൻ്റെ നീട്ടിയ തുമ്പിക്കൈ തോണ്ടണ താരടാ തുമ്പിപ്പെണ്ണോ കൂട്ടിലെ കൂമൻ്റെ മൂളല് കേട്ടിട്ട് മൂടിപ്പുതച്ചത് വാവൽക്കുഞ്ഞോ വട്ടം വാറും ചെമ്പരുന്നമ്പലമേലെ പട്ടാളം പോൽ കുഞ്ഞനുറുമ്പുകൾ താഴെ അങ്ങേ കൊമ്പിൽ കുറ്റിച്ചുവക്കണ നേരം ഓ.. ചൂളം കുത്തി ചുറ്റി നടക്കണ കാറ്റേ നെയ്യോ നെയ്യോ താത്തനക്കന നെയ്യോ നെയ്യോ നാ മാലേ മാലേ തുക്കനക്കന മാലേ മാലേ ലാ കുമ്പേലസഴ കാപഴക്കണ കണ്ടോ കണ്ടോടാ കൊക്കാൻ കൊത്തി കാത്തിരിക്കണ കണ്ടോ കണ്ടോടാ പറയനൊന്ന് വലയിലായ വലിയനാടടാ കഴുതവെച്ച് കെണി വിരിച്ച കളിജയിച്ചടാ തലതിരിഞ്ഞ് നിലമറന്ന് പുഴ കുടഞ്ഞെടാ കഥ പറഞ്ഞ് ചിരി കുടഞ്ഞ് ചുവടുവെയ്ക്കടാ തലനനയണ മഴ ചൊരിയണ മലമുകളിലെ മരമതിലൊരു ചെറുകിളിയുടെ ചിറകടികളിൽ ചിതറണ കുടിലിൽ പലതരുവിൽ കലപിലയുടെ അരുവിയിലൊരു നുര മണിയുടെ നെറു കുഴിയണ വെയിലെഴുതിയ പകലേ പുതിയിൽ നെയ്യോ നെയ്യോ താത്തനക്കന നെയ്യോ നെയ്യോ നാ മാലേ മാലേ തുക്കനക്കന മാലേ മാലേ ലാ മാനം നീയും പാത്തൊളിക്കണ മാനം മുട്ടുമ്പോൾ നീയും പെണ്ണേ നിൻ കുടിലിൽ ഞാനും വന്നോട്ടേ കാട്ടിലെ കൊമ്പൻ്റെ നീട്ടിയ തുമ്പിക്കൈ തോണ്ടണതാരടാ തുമ്പിപ്പെണ്ണോ കൂട്ടിലെ കൂമൻ്റെ മൂളല് കേട്ടിട്ട് മൂടിപ്പുതച്ചത് വാവൽക്കുഞ്ഞോ വട്ടം വാറും ചെമ്പരുന്നമ്പലമേലെ പട്ടാളം പോൽ കുഞ്ഞനുറുമ്പുകൾ താഴെ അങ്ങേ കൊമ്പിൽ കുറ്റിച്ചുവക്കണ നേരം ഓ.. ചൂളം കുത്തി ചുറ്റി നടക്കണ കാറ്റേ നെയ്യോ നെയ്യോ താത്തനക്കന നെയ്യോ നെയ്യോ നാ മാലേ മാലേ തുക്കനക്കന മാലേ മാലേ ലാ നെയ്യോ നെയ്യോ താത്തനക്കന നെയ്യോ നെയ്യോ നാ മാലേ മാലേ തുക്കനക്കന മാലേ മാലേ ലാ
Song video
Song details
വർഷം: 2026
സംഗീതം: മിനീഷ് തമ്പാൻ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: സുദീപ് കുമാർ, നസീർ മിന്നൽ, എം എ നിഷാദ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ലർക്ക്
- Singer: സുദീപ് കുമാർ
- Singer: നസീർ മിന്നൽ
- Singer: എം എ നിഷാദ്
- Film / album: ലർക്ക്
- Composer: മിനീഷ് തമ്പാൻ
- Lyricist: മനു മഞ്ജിത്ത്