Malayalam lyrics

ഗാഗാമസരിസഗമ.......
മഴയേ മഴയേ നീ വരുമോ
മേഘ കൂടുവിട്ട് നീ വരുമോ
മഴവിൽ കൊമ്പുലച്ച് മലരിൻ ചെണ്ടുലച്ച്
ചില്ലുടഞ്ഞ ചിരിയുമായ് വാ വാ
തുളുമ്പാന്‍ തുള്ളിനിൽക്കും
അഴകിൻ വെൺകുടം നീ
നീ വരില്ലേ ആത്മരാഗമായ് വാ
മഴയേ മഴയേ നീ വരുമോ
മേഘ കൂടുവിട്ട് നീ വരുമോ
തോർന്ന് തോർന്ന് പോകും നേരം
നിന്നെയോർത്ത് തേടും വെയിലായ്
മഞ്ഞു മേലാപ്പിനുള്ളിൽ രണ്ട് വർണ്ണനൂലായ്
തോർന്ന് തോർന്ന് പോകും നേരം
നിന്നെയോർത്ത് തേടും വെയിലായ്
മഞ്ഞു മേലാപ്പിനുള്ളിൽ രണ്ട് വർണ്ണനൂലായ്
നനവേറും മധുവായി കനവേറും കണമായി
ഇഴ ചേരും ശ്രുതിലയമായ് ഹൃദയതാളങ്ങൾ നമ്മൾ
മഴയേ മഴയേ നീ വരുമോ
മേഘ കൂടുവിട്ട് നീ വരുമോ
മണ്ണിൽ വിണ്ണിൽ പൂങ്കുളിരായി
എൻ്റെ കണ്ണിൽ പൂക്കും മലരായ്
കത്തുമെൻ പ്രേമ തീയിൽ
വന്ന് തൊട്ടുനോക്കീടുമോ
മണ്ണിൽ വിണ്ണിൽ പൂങ്കുളിരായി
എൻ്റെ കണ്ണിൽ പൂക്കും മലരായ്
കത്തുമെൻ പ്രേമ തീയിൽ
വന്ന് തൊട്ടുനോക്കീടുമോ
മഴവില്ലിൻ നിറമെല്ലാം
മലതേടും നിമിഷങ്ങൾ
മനമാകെ നിറനിലവായ്
തണലിൽ മുകുളങ്ങൾ നമ്മൾ
മഴയേ മഴയേ നീ വരുമോ
മേഘ കൂടുവിട്ട് നീ വരുമോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അൻ‌വർ അമൻ

ഗാനരചന: രാജു മട്ടക്കുഴി, സന്തോഷ് കോടനാട്

ഗായകർ: നസീർ മിന്നൽ, പ്രീത രാമചന്ദ്രൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കില്ലർ ആത്മ