Malayalam lyrics
ചെമ്പട്ടും ചിലമ്പേറ്റി മെയ്യാകെ കനലൂതി പാതി മൂലക്കലൂന്ന് ആദിത്യൻ വരണുണ്ടേ തെക്കന്നം തീ വെട്ടി വടക്കന്നം പറകൊട്ടി പാതിശേഷനുഗ്രനും ആടാൻ വായോ തേനും വയമ്പെല്ലാം നാവേ തൊടീച്ചമ്മ പൊന്നുണ്ണിക്കിന്നാണല്ലോ ജന്മനാള് കണ്ണേറ് ദോഷങ്ങൾ പോകേണം കൈടു നാവേറ് ദോഷങ്ങൾ തീരേണം ശ്രീ മഹാദേവൻ്റെ പുള്ളോർ കുടത്തിന് മണിനാദം കാവേറ്റ് ചെമ്പട്ടും ചിലമ്പേറ്റി മെയ്യാകെ കനലൂതി പാതി മൂലക്കലൂന്ന് ആദിത്യൻ വരണുണ്ടേ ഭൂമി വാഴും നാഗങ്ങൾ പ്രീതി കൊൾക വേണം ഭൂതലങ്ങൾ ദേഹരക്ഷക്കായി കാവൽ വേണം ഭൂതനാഥൻ തമ്പുരാൻ്റെ ഉള്ളം ദേഹരക്ഷക്കായുസ്സായ് തെളിയേണം നിൻ തിരുവാം ജഡയിങ്കൽ പള്ളികൊള്ളും ഫണീന്ദ്രൻ കാലദേശ കാമദൃക്കായ് ചുറ്റിടുന്ന പാപം ശ്രീമഹാദേവൻ്റെ തൃപൂത് നിറ പഞ്ചമം ചുറ്റും തിറയാട്ട് കാവിലും ചൊവ്വിലും നാഗക്കളത്തിലും പാടി പൊലിക്കുക നാഗത്താരേ എന്നുണ്ണി വാഴണം നല്ലാണ്ട് മകൻ പൊന്നായ് വിളങ്ങണ മുള്ളാണ്ട് മന്ത്രക്കളം മഞ്ഞാൽ മായക്കളം കണ്ടാൽ വാസുകി തക്ഷകൻ കാക്കേണം ചെമ്പട്ടും ചിലമ്പേറ്റി മെയ്യാകെ കനലൂതി പാതി മൂലക്കലൂന്ന് ആദിത്യൻ വരണുണ്ടേ ചെമ്പട്ടും ചിലമ്പേറ്റി മെയ്യാകെ കനലൂതി പാതി മൂലക്കലൂന്ന് ആദിത്യൻ വരണുണ്ടേ
Song video
Song details
വർഷം: 2026
സംഗീതം: അൻവർ അമൻ
ഗാനരചന: രാജു മട്ടക്കുഴി, സന്തോഷ് കോടനാട്
ഗായകർ: മീര രണദേവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കില്ലർ ആത്മ
- Singer: മീര രണദേവ്
- Film / album: കില്ലർ ആത്മ
- Composer: അൻവർ അമൻ
- Lyricist: രാജു മട്ടക്കുഴി
- Lyricist: സന്തോഷ് കോടനാട്