Malayalam lyrics

തട്ടം കൊണ്ട് മറഞ്ഞ മുഖം വാനിൽ നിലാവ്
ആരു പറഞ്ഞതറിഞ്ഞു നീ എൻ്റെ കിനാവ്
കണ്ടമാത്രയിലീ മുഖം കൊണ്ടതെന്നുടെ നെഞ്ചിലോ
കൊതി കൊണ്ടു ഞാൻ ഇടനെഞ്ചിൽ നീ ചേരാൻ
എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ
അനുരാഗപ്പൂവു നുള്ളിടാം അകതാരിൽ തേൻ നിറച്ചിടാം
ഒന്നു മിണ്ടാൻ ഒന്നു തൊടാൻ
കനവിൻ്റെ പട്ടുനൂലിൽ ഞാൻ
ഒരു മിന്നും താലി കോർത്തിടാം
ചാർത്തീടുവാൻ മിന്നായ് നിൻ കഴുത്തിൽ
മഞ്ഞുപോലെ കുഞ്ഞുപൂവിൻ മുത്തുകൾ
തെന്നൽ പോലെ എൻ്റെ മാറിൽ ഓർമ്മകൾ
എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ
ഇഷ്കിൻ്റെ പൂവു നുള്ളിടാം അകതാരിൽ തേൻ നിറച്ചിടാം
ഒന്നു മിണ്ടാൻ ഒന്നു തൊടാൻ
കനവിൻ്റെ പട്ടുനൂലിൽ ഞാൻ
മിസരിപ്പൊൻ താലി കോർത്തിടാം
ചാർത്തീടുവാൻ മിന്നായ് നിൻ കഴുത്തിൽ
മഞ്ഞുപോലെ കുഞ്ഞുപൂവിൻ മുത്തുകൾ
തെന്നൽ പോലെ എൻ്റെ മാറിൽ ഓർമ്മകൾ
എന്നിലെ എന്നിലോ റൂഹ് പോൽ ചേർന്നു നീ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അൻ‌വർ അമൻ

ഗാനരചന: സുലൈമാൻ മതിലകം

ഗായകർ: നിസാർ വയനാട്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഇതാണ് ഫ്രണ്ട്ഷിപ്