Malayalam lyrics

ഹബീബി ഹബീബി പൂത്ത നിലാവോ
രാവോ ഈ രാവോ പൂങ്കാറ്റോ
ഹബീബി ഹബീബി നിനവോ കിനാവോ
മണ്ണോ ഈ വിണ്ണോ താലാട്ടോ
പുലരി തെളിയും പൊൻവീചിയിൽ
കുളിരു വീശും വെൺചാമരം
വെയിലു കായും കുഞ്ഞാറ്റപൂങ്കുരുവീ കുരുവീ
തങ്കം കൂടും ചങ്ങാത്തം
കളിയും ചിരിയും മായാതെ
കളവും പകയും പേറാതെ ഓ.....
കൂട്ടം കൂടും ഒന്നാകെ കരയും കടലും കാണാതെ
അലയും വഴിയിൽ പാരാകെ ഓ..
ആകാശച്ചോപ്പിൽ പാറിപ്പറക്കാം
സഞ്ചാരപ്പറവകളോടൊരു കിന്നാരം ചൊല്ലാം
മണലോരം നീളെ തെന്നിത്തുടിയ്ക്കാം
കണ്ണോരം കാണാദൂരം താണ്ടി നടന്നീടാം
മണൽക്കാറ്റിൽ നിറഞ്ഞാടാം
ഇളംചൂടിൻ സുഖം നൽകാം
രാഗത്തിൽ ഓളത്തിൽ ഗാനം മൂളീടാം
വേഗത്തിൽ താളത്തിൽ ചുവടുകൾ വെച്ചീടാം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അൻ‌വർ അമൻ

ഗാനരചന: സുലൈമാൻ മതിലകം

ഗായകർ: സിയാ ഉൾ ഹഖ്

വരികൾ: ജിജാ സുബ്രമണ്യൻ

Album: ഇതാണ് ഫ്രണ്ട്ഷിപ്