Malayalam lyrics

കണ്ണോളം കരളോളം
കണ്മണീ നീയെൻ കനവോളം
കാത്തുകാത്തേ മുത്തേ നീയെൻ കുളിരഴകല്ലേ
കാത്തുകാത്തേ മുത്തേ നീയെൻ മഴവില്ലഴകല്ലേ
ഓ... ഓ..ഓ....ഓ....
കണ്ണോളം കരളോളം
കണ്മണീ നീയെൻ കനവോളം
ചന്ദന കവിളിലൊരുമ്മ നൽകീടുമ്പോൾ
ചന്ദ്രികപോലെ വിരിയുന്നു നിൻ മുഖം
ചന്ദന കവിളിലൊരുമ്മ നൽകീടുമ്പോൾ
ചന്ദ്രികപോലെ വിരിയുന്നു നിൻ മുഖം
നീർ വറ്റുമീ മണൽക്കാട്ടിൽ വിരിയുന്ന
നീയെന്ന സ്വപ്ന സുഗന്ധ പുഷ്പം
കണ്ണോളം കരളോളം
കണ്മണീ നീയെൻ കനവോളം
ആനന്ദപൂരത്തിൻ ആകാശവർണ്ണം പോൽ
ആരോമലാളേ അകതാരം നിറയും നീ
ആനന്ദപൂരത്തിൻ ആകാശവർണ്ണം പോൽ
ആരോമലാളേ അകതാരം നിറയും നീ
നീ തന്നൊരീ മധുവൂറും മണിമുത്തം
മായാതെ മനചെപ്പിലടച്ചു വെച്ചു
കണ്ണോളം കരളോളം
കണ്മണീ നീയെൻ കനവോളം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: അൻ‌വർ അമൻ

ഗാനരചന: രാജു മട്ടക്കുഴി, സന്തോഷ് കോടനാട്

ഗായകർ: ഹവാസ് അലി ഖാൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കില്ലർ ആത്മ