Malayalam lyrics

തെന്നൽ തലോടി ഉണർത്തീ
മോഹത്തിൻ മൊട്ടുവിരിഞ്ഞല്ലോ
അവർക്കു വേണ്ടി തീരം തഴുകിയ
സ്നേഹപ്പുഴയൊഴുകി
കൂടെ പോരാമെന്നൊരു പൈങ്കിളി പാടി
തേന്മാൻ കുമ്പിലെങ്ങോ
ഇനി എല്ലാമെലാം നല്ലതിനെന്നായ്
ചൊല്ലി പൂന്തെന്നൽ
തൂവണിഞ്ഞു പുഞ്ചിരി പൂവ്
തേനണിഞ്ഞു നല്ല മനസ്സ്
പുലരി വരുന്നല്ലോ കൂടെ മഴയും വരുന്നല്ലോ
തൂവണിഞ്ഞു പുഞ്ചിരി പൂവ്
തേനണിഞ്ഞു നല്ല മനസ്സ്
പുലരി വരുന്നല്ലോ കൂടെ മഴയും വരുന്നല്ലോ
അത്തപ്പൂവ് മുത്തമിട്ട തത്ത പെണ്ണിനൊത്തു പാടി
തുയിലുണരാൻ വരുന്നുവോ
തെയ്യംപാടി കുന്നിലേറി
തോറ്റം പാട്ടിലൂയലാടി
ഞങ്ങളൊന്നു ചേർന്നിതാ കിനാവു കാണുവാൻ
തെന്നൽ തലോടി ഉണർത്തീ
മോഹത്തിൻ മൊട്ടുവിരിഞ്ഞല്ലോ
അവർക്കു വേണ്ടി തീരം തഴുകിയ
സ്നേഹപ്പുഴയൊഴുകി
കൂടെ പോരാമെന്നൊരു പൈങ്കിളി പാടി
തേന്മാൻ കുമ്പിലെങ്ങോ
ഇനി എല്ലാമെലാം നല്ലതിനെന്നായ്
ചൊല്ലി പൂന്തെന്നൽ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: രഞ്ജിൻ രാജ് വർമ്മ

ഗാനരചന: കൈതപ്രം

ഗായകർ: രഞ്ജിൻ രാജ് വർമ്മ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: റിവോൾവർ റിങ്കോ