Malayalam lyrics
ഇന്നുവരെ കണ്ടതില്ല ഞാൻ പൊന്നുരുക്കി വെച്ച പെൺമുഖം ഇന്നുവരെ കണ്ടതില്ല ഞാൻ പൊന്നുരുക്കി വെച്ച പെൺമുഖം വിണ്ണിൽ നിന്നും വന്ന മണ്ണിൽ കൂട്ടു ചേർന്ന പെണ്ണിവൾ കണ്ണിവൾ തേടി കിട്ടിയൊരു വെണ്ണിലാ പാതിരാവിൽ വന്നൂ പൊന്മഴ തൂവൽ തുമ്പിൻ മുനയാലൊരു മൃദുലാക്ഷരം സീമാ ദീപ്ത സൂര്യോദയ ദീപാങ്കുരം ആകാശം മിന്നി തെന്നുന്നൊരു പൊന്മാനം മേലെക്കണ്ടു കനവിൻ കോണിൽ കുളിരായ് കുളിർ മഴ മലരായ് കാട്ടു ചെമ്പകം പൂത്തോട്ടെ നാട്ടു തത്തമ്മ കേട്ടോട്ടേ നീ എനിക്കുള്ള കന്നിപ്പെണ്ണാണേ കാത്തുകിട്ടിയ മുത്താണേ തേടി കിട്ടിയ പൊന്നാണേ കട്ടെടുത്തൊരു മോഹ സ്വത്താണേ ഓ...ഓ..ഓ... വരുമോ വരുമോ ഇതിലേ വരുമോ നിന്നെ കാത്തു നിന്നെൻ കാൽ കുഴഞ്ഞേ മോഹ പെൺമാനേ നീ പോകാതെ പോകാതെ കൈവെടിയാതെ നൂറു മോഹങ്ങൾ ദാഹങ്ങൾ തേടി വരുമ്പോൾ തീരം തിരയോടായ് ഒരു പ്രേമസല്ലാപം കാറ്റും മുളം തണ്ടും ഒരു വാനസല്ലാപം മുകിലോടിങ്ങനെ പുകയണിങ്ങനെ പകലേ കാട്ടു ചെമ്പകം പൂത്തോട്ടെ നാട്ടു തത്തമ്മ കേട്ടോട്ടേ നീ എനിക്കുള്ള കന്നിപ്പെണ്ണാണേ കാത്തുകിട്ടിയ മുത്താണേ തേടി കിട്ടിയ പൊന്നാണേ കട്ടെടുത്തൊരു മോഹ സ്വത്താണേ ഓ...ഓ..ഓ...
Song video
Song details
വർഷം: 2026
സംഗീതം: ജേക്സ് ബിജോയ്
ഗാനരചന: കൈതപ്രം
ഗായകർ: വിശാൽ മിശ്ര, ആവണി മൽഹാർ, കെ സി ബാലസരംഗൻ, അഖിൽ ജെ ചന്ദ്, സോണി മോഹൻ, എ സി നീതുഷ, അജ്മൽ ഫാത്തിമ പർവീൺ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പള്ളിച്ചട്ടമ്പി
- Singer: വിശാൽ മിശ്ര
- Singer: ആവണി മൽഹാർ
- Singer: കെ സി ബാലസരംഗൻ
- Singer: അഖിൽ ജെ ചന്ദ്
- Singer: സോണി മോഹൻ
- Singer: എ സി നീതുഷ
- Singer: അജ്മൽ ഫാത്തിമ പർവീൺ
- Film / album: പള്ളിച്ചട്ടമ്പി
- Composer: ജേക്സ് ബിജോയ്
- Lyricist: കൈതപ്രം