Malayalam lyrics
മോഹത്തിൻ്റെ വെള്ളിമല മലയിൽ സ്നേഹനിലാ സ്വപ്നം കാണാൻ മാമലമേലെ ഒരാലില വീടുമുണ്ടേ വെള്ളിമല താഴ്വരയിൽ തെളുതെളെ കാട്ടരുവി കണ്ണാടി ചില്ലല ചിന്നിച്ചിതറാൻ കൊച്ചല ചോലയുണ്ടേ പരുന്തിൻ്റെ മിഴിയുമായ് പറക്കുന്നു ഞങ്ങളിതാ താളത്തിൻ്റെ കൊട്ടുമേളം മേളത്തിൽ ആടി വേടൻ കണ്ണേ കണ്ണേ കണ്ണു നിറയണ കൺമണി ചിത്രകഥ ഇരുവരും ഒരു മനംപിരിയാതൊരു സ്നേഹിതരായ് അലയിടും ഓമനസ്വപ്നങ്ങൾ ഇരുവരും ഒരു മനംപിരിയാതൊരു സ്നേഹിതരായ് അലയിടും ഓമനസ്വപ്നങ്ങൾ ഇളംപ്രേമത്തിൻ വാനിൽ രണ്ടു രാത്താരകൾ എന്നും കൊതിയോടെ കൊതിക്കുന്ന കൂരാറ്റകൾ ഒന്നും മിണ്ടാറില്ല തമ്മിൽ താനെ പാടീടുന്നു നെഞ്ചം തുമ്പി തേടീടുന്നു തുമ്പപ്പൂമഴ മോഹത്തിൻ്റെ വെള്ളിമല മലയിൽ സ്നേഹനിലാ സ്വപ്നം കാണാൻ മാമലമേലെ ഒരാലില വീടുമുണ്ടേ വെള്ളിമല താഴ്വരയിൽ തെളുതെളെ കാട്ടരുവി കണ്ണാടി ചില്ലല ചിന്നിച്ചിതറാൻ കൊച്ചല ചോലയുണ്ടേ പരുന്തിൻ്റെ മിഴിയുമായ് പറക്കുന്നു ഞങ്ങളിതാ താളത്തിൻ്റെ കൊട്ടുമേളം മേളത്തിൽ ആടി വേടൻ കണ്ണേ കണ്ണേ കണ്ണു നിറയണ കൺമണി ചിത്രകഥ
Song video
Song details
വർഷം: 2026
സംഗീതം: രഞ്ജിൻ രാജ് വർമ്മ
ഗാനരചന: കൈതപ്രം
ഗായകർ: ഹരിചരൻ ശേഷാദ്രി, രഞ്ജിൻ രാജ് വർമ്മ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: റിവോൾവർ റിങ്കോ
- Singer: ഹരിചരൻ ശേഷാദ്രി
- Singer: രഞ്ജിൻ രാജ് വർമ്മ
- Film / album: റിവോൾവർ റിങ്കോ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: കൈതപ്രം