Malayalam lyrics

കണ്ടോ കണ്ടോ താക്കോല്
കുഞ്ഞൻ തവളേടെ താക്കോല്
നാട്ടിൽ തെണ്ടി നടക്കുമ്പോൾ
കാണാതായൊരു താക്കോല്
കാണാതായൊരു താക്കോല്...
മണ്ണ് കുഴിക്കും ഞണ്ടളിയാ
കണ്ടോ നീയാ താക്കോല്
മണ്ണു കുഴിക്കും നേരം
എങ്ങനെ കാണും താക്കോൽ
പട്ടം കെട്ടിവരും കൊമ്പാ
നീ കണ്ടോടാ താക്കോല്
നീ കണ്ടോടാ താക്കോല്...
കൊട്ടും ചെണ്ടയിലില്ലല്ലോ
ഒട്ടുമാ വെട്ടിലുമില്ലല്ലോ
പയ്യിൻ വാലേ തൂങ്ങ്യോളേ
മുണ്ടികൊക്കേ നീ കണ്ടോ
നീറ്റിൽ പൊന്തും മീനേ
കണ്ണാലേ ഞാൻ കണ്ടുള്ളു
കൊമ്പിൽ ഞാലും വവ്വാലേ
കണ്ടോ വെള്ളി താക്കോല്
മച്ചുതട്ടിലുമില്ലല്ലോ
ഉത്തരത്തിലുമില്ലല്ലോ
ചോദിച്ചങ്ങനെ പോയാരേ
നീണ്ടു നിവർന്നു കിടക്കുന്നു
താക്കോൽ പോലൊരു നീർക്കോലി
താക്കോൽ പോലൊരു നീർക്കോലി....
കുഞ്ഞൻ തവളച്ചാരിന്നും
എല്ലാരോടും ചോദിപ്പൂ
താക്കോല് കണ്ടു പെക്കരോ പെക്കരോ
വീടിൻ വെള്ളി താക്കോല്
താക്കോല് കണ്ടു പെക്കരോ പെക്കരോ
മിന്നാമിന്നി താക്കോല്
മിന്നാമിന്നി താക്കോല്....

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സുശിൻ ശ്യാം

ഗാനരചന: അൻവർ അലി

ഗായകർ: നിള രാജ്, ആദ്യ അനീഷ്, മിലിയ മാറിയ നോബിൾ, സമന്വിതഃ ശരത്, അഭിരാം കൃഷ്ണ, ഭദ്ര ഹരി, ചിന്മയി കിരൺലാൽ, ഐ എം ദക്ഷിണ

അഭിനേതാക്കൾ: ആദിശേഷൻ, ഫർസാന പാലത്തിങ്ങൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബാലൻ ദ ബോയ്