Malayalam lyrics

ഹൃദയവാതിൽ മെല്ലെ തുറന്നാരാവോ കാറ്റാവോ
വിരഹവാടം മൂകം കടന്നാരാവോ നീയാമോ
ഹൃദയമേ നിൻ കതകുകൾ കൺതുറന്നല്ലോ
കാറ്റു തൊട്ടപ്പോൾ താനേ
പ്രണയമേ നീ അടിമുടി പൂത്തുവല്ലോ തീയുമോ
അരുമയായ് നിൻ തേരിൽ ഞാനെങ്ങോട്ടാവോ ചൊല്ലാമോ
ചകിതമെന്നുള്ളം കോർത്തു വരുമ്പോൾ കാറ്റേ നീ
പറവയായ് ഞാൻ ചിറകുകളായി മാറേണം ദൂര ദൂരങ്ങൾ താണ്ടാൻ
സഹിതരായ് നാം ഒരു പുതു സ്വപ്നതീരം പോകിടാം
വിൺ തൊടികളിൽ നിന്നരുളുവതു പൊൻ കതിരൊളികളോ
എൻ ചിറകടിയിൽ നീ അണയുവതു വിണ്ണതിരുകളിലോ
നാമലിയുമിരു കാറ്റലകളുടെ തൂവലഴകുകളോ
ഉൾകനലാളും നീർ
നാം ഇരുവരും...
ഹൃദയമേ നിൻ കതകുകൾ കൺതുറന്നല്ലോ
കാറ്റു തൊട്ടപ്പോൾ താനേ
പ്രണയമേ നീ അടിമുടി പൂത്തുവല്ലോ തീയുമോ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സുശിൻ ശ്യാം

ഗാനരചന: അൻവർ അലി

ഗായകർ: കപിൽ കപിലൻ, ഐസായി

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പേട്രിയറ്റ്