Malayalam lyrics
സുന്ദരീ ഭൂമി വരച്ചൊരു സുന്ദര ചിത്രം നീയേ ചന്ദനം ചാലിച്ചെഴുതിയ ചാരുത നീയേ ഈ സന്ധ്യാകാശം പോലെ നല്ല കാന്തിയുള്ള പെണ്ണ് എന്നുമെന്നെ കനവുകാണാൻ നീ ചിമ്മി തുറക്കും കണ്ണ് സുന്ദരീ സുന്ദരീ സുന്ദരീ ഈ രോമാഞ്ചത്തിൽ കാര്യം നീയാണേ ഈ ആനന്ദത്തിൻ ഗാനം നീയാണേ പൂങ്കിനാവുകൾ നിറഞ്ഞ വാനിൽ നിന്നു താഴെ വന്ന താരം നീയാണേ സുന്ദരീ ഭൂമി വരച്ചൊരു സുന്ദര ചിത്രം നീയേ ചന്ദനം ചാലിച്ചെഴുതിയ ചാരുത നീയേ കാലം കുയിൽ പോലെ വഴി കാണും മയിൽ പീലികൾ കൂടും മുകിൽ തേരിവൾ വാടാമല്ലി പൂ ഇവൾ പൂവെല്ലാം ഈ കനവെല്ലാം പൂക്കുന്നല്ലോ കവിളിതിൽ മാരിക്കരം വിട്ടീ പിന്നീ പ്രണയ കടലില് മാരിക്കരം വിട്ടീ പിന്നീ ഹൃദയ കടലില് സൗന്ദര്യത്തിൽ ഏകാക്ഷരമേ ഉപമിക്കാനാവാത്തൊരു കന്മദകണമേ ഞാനെഴുതീടും പുസ്തകമാകെ കവിത പോൽ ഈണത്തിൽ മൂളുന്നവനേ ഓരോ മുത്തവും നിനക്കായ് കാത്തു ഞാനെന്നേ ഒരു മായാമുത്തുമാല പോലെ കേർത്തു ഞാനെന്നേ താനേ നെഞ്ചിനോട് ചേർന്ന സ്നേഹസൂര്യനേ കണ്ടാ ഈ താമര പൂവ് ഞാനെന്നേ ജീവനെൻ്റെ ജീവൻ ശ്വസം നീ വഴി പിരിയാത്തൊരെൻ നിഴൽ നീ എന്നുമെൻ്റെ ലോകം നീ മാത്രം ഉയിരിൽ അലിയും പ്രണയം ഈ രോമാഞ്ചത്തിൽ കാര്യം നീയാണേ ഈ ആനന്ദത്തിൻ ഗാനം നീയാണേ പൂങ്കിനാവുകൾ നിറഞ്ഞ വാനിൽ നിന്നു താഴെ വന്ന താരം നീയാണേ സുന്ദരീ ഭൂമി വരച്ചൊരു സുന്ദര ചിത്രം നീയേ ചന്ദനം ചാലിച്ചെഴുതിയ ചാരുത നീയേ പാപപാഗമ ...... സുന്ദരീ സുന്ദരീ സുന്ദരീ സുന്ദരീ.......
Song video
Song details
വർഷം: 2025
സംഗീതം: ഋത്വിക് മുരളീധർ
ഗാനരചന: സിജു തുറവൂർ
ഗായകർ: കപിൽ കപിലൻ, സംഗീത ശ്രീകാന്ത്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പീറ്റർ
- Singer: കപിൽ കപിലൻ
- Singer: സംഗീത ശ്രീകാന്ത്
- Film / album: പീറ്റർ
- Composer: ഋത്വിക് മുരളീധർ
- Lyricist: സിജു തുറവൂർ