Malayalam lyrics

പൂവമ്പൻ അമ്പെയ്യാനുന്നം വെയ്ക്കും പെണ്ണല്ലേ
പൂമാരൻ തേടീടും കാണിപ്പൊന്നല്ലേ
പൂവമ്പൻ അമ്പെയ്യാനുന്നം വെയ്ക്കും പെണ്ണല്ലേ
പൂമാരൻ തേടീടും കാണിപ്പൊന്നല്ലേ
കൊട്ടുണ്ടേ പാട്ടുണ്ടേ കൊട്ടിക്കേറാനാളുണ്ടേ
കൊണ്ടാടും താളത്തിൽ നൃത്തം വെയ്ക്കാനാളുണ്ടേ
പുന്നാരപ്പെണ്ണിൻ കല്യാണം
താതിരിപൂതിരി താതിരിപൂതിരി പുന്തിരി കല്യാണം (2)
താതിരിപൂതിരിപുന്തിരി അരിതിരി (3)
പൂവേണം കുടമുല്ല പന്തൽ വേണം
മൂവന്തി ചന്തം ചേരും സിന്ദൂരം വേണം
പൂവേണം കുടമുല്ല പന്തൽ വേണം
മൂവന്തി ചന്തം ചേരും സിന്ദൂരം വേണം
പൊന്നുമുരുക്കേണ്ടേ മഞ്ഞളൊരുക്കേണ്ടേ
പൊന്നുമുരുക്കേണ്ടേ മണി മഞ്ഞളൊരുക്കേണ്ടേ
പത്തരമാറ്റൊരു മിന്നും കൊണ്ടേ മച്ചുനനെത്തൂല്ലേ
തപ്പും തമിരും തങ്കിലും കൊട്ടി താളത്തിൽ പാടാം
താതിരിപൂതിരിപുന്തിരി അരിതിരി (3)
കാണേണം കല്യാണം കൂടേണം
കച്ചേരിക്കാളുണ്ടേ തഞ്ചത്തിൽ കൊട്ടാൻ
കാണേണം കല്യാണം കൂടേണം
കച്ചേരിക്കാളുണ്ടേ തഞ്ചത്തിൽ കൊട്ടാൻ
സദ്യയൊരുക്കണ്ടേ മുറ്റമൊരുക്കേണ്ടേ
സദ്യയൊരുക്കണ്ടേ അണി മുറ്റമൊരുക്കേണ്ടേ
പട്ടു ഞൊറിഞ്ഞൊരു ചേലയുടുത്ത് പെണ്ണിവളെത്തൂല്ലേ
മംഗളമരുളും രാഗം മൂളി ആടിപ്പാടീടാം
താതിരിപൂതിരി താതിരിപൂതിരി പുന്തിരി കല്യാണം (2)
താതിരിപൂതിരിപുന്തിരി അരിതിരി (5)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബാബു നാരായണൻ

ഗാനരചന: രാധാമണി ശ്രീജിത്ത്

ഗായകർ: അൻവർ സാദത്ത്, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: എന്റെ കല്യാണം ഒരു മഹാ സംഭവം