Malayalam lyrics
താലോലം താരാട്ടാം താമരപ്പൂവേ നീയുറങ്ങു്...(2) ആലോലം ചാഞ്ചാട്ടാം തങ്കക്കിനാവേ നീയുറങ്ങു് .... അച്ഛന്റെ നെഞ്ചത്തു് ചാഞ്ഞുറങ്ങു് അമ്പിളിമാമനെ കണ്ടുറങ്ങു്... ആരോമൽ പൈതലേ നീയുറങ്ങു്.. എന്റെ ആത്മാവിൽ പൂവിട്ട തേനുറങ്ങു്... താലോലം താരാട്ടാം താമരപ്പൂവേ നീയുറങ്ങു്... നാളെ വെളുപ്പിനു് നീയുണരുമ്പോൾ തുമ്പക്കുടം കൊണ്ടു് കൂടൊരുക്കാം...അച്ഛൻ കുന്നിക്കുരു കൊണ്ടു് മാല കോർക്കാം... (നാളെ വെളുപ്പിനു്...) പൊന്നല്ലേ...പൂവല്ലേ...നീയുറങ്ങു് പൊന്നല്ലേ...പൂവല്ലേ...നീയുറങ്ങു്... പുന്നാരക്കണ്ണൊന്നടച്ചുറങ്ങു്.... താലോലം താരാട്ടാം താമരപ്പൂവേ നീയുറങ്ങു്... നല്ല കിനാക്കണ്ടു് നീയുറങ്ങുമ്പോൾ പൊന്നും കുടത്തിനു് കൂട്ടിരിക്കാം...അച്ഛൻ കുഞ്ഞിക്കുറുമ്പുകളോർത്തിരിക്കാം... (നല്ല കിനാക്കണ്ടു്...) മുത്തല്ലേ...സ്വത്തല്ലേ...നീയുറങ്ങു് മുത്തല്ലേ...സ്വത്തല്ലേ...നീയുറങ്ങു്... എന്റെ ചിത്രവിളക്കല്ലേ നീയുറങ്ങു്.. (താലോലം...)
Song video
Song details
വർഷം: 2014
സംഗീതം: സന്തോഷ് കേശവ്
ഗാനരചന: സുധീർ പറൂർ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: സിദ്ദിഖ്
വരികൾ: കല്യാണി
Album: കൂട്ടത്തിൽ ഒരാൾ
- Singer: കെ ജെ യേശുദാസ്
- Film / album: കൂട്ടത്തിൽ ഒരാൾ
- Composer: സന്തോഷ് കേശവ്
- Lyricist: സുധീർ പറൂർ