Malayalam lyrics

പൂമഴയത്തു്...മഴയത്തു്...
പൂവാലൻ അണ്ണാനേ...കൊച്ചുകുറുമ്പാ...
കൈതോലപ്പായയുമായ് മൂവന്തികാറ്റുവന്നു്
കളിവിളക്കും തെളിയിച്ചവൾ കാത്തിരിപ്പുണ്ടു്
കൂടെ കഥ പറഞ്ഞു കൂട്ടിരിപ്പുണ്ടു്...
പൂമഴയത്തു്..മഴയത്തു്...
പൂവാലൻ അണ്ണാനേ...കൊച്ചുകുറുമ്പാ...
മൂവന്തി മാഞ്ഞിട്ടും രാവേറെയായിട്ടും
രാപ്പാടി കുഴലൂതും പുഴയോരത്തു്...
വെണ്ണിലാ മാനത്തെ നക്ഷത്ര പാടത്തെ
ചന്ദ്രിക നീരാടും ആറ്റോരത്തു്
മുന്നാഴി കനവുമായ്...മൂളിപ്പാട്ടുമായ്
കുഞ്ഞിക്കൈയ്യിൽ ചന്ദനസുഗന്ധവുമായി
കാതിൽ കഥപറഞ്ഞു നിന്ന പൂങ്കാറ്റേ..
കാതിൽ കഥപറഞ്ഞു നിന്ന പൂങ്കാറ്റേ.....
പൂമഴയത്തു്..മഴയത്തു്...
പൂവാലൻ അണ്ണാനേ...കൊച്ചുകുറുമ്പാ...
ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളി കഥയുമായി
കരിയിലക്കാറ്റിന്റെ കടവത്തെ കുയിലിന്റെ
കദനത്തിൻ കണ്ണീരിൻ കവിതയുമായി
കാടാകെ പാടി നീ...നാടാകെ ചുറ്റി നീ
നിനച്ചിരിക്കും എന്നരുകിൽ ഇനി വരുമെന്നോ
നോവിൻ കഥകളുമായ് നീ വരുമെന്നോ
നോവിൻ കഥകളുമായ് നീ വരുമെന്നോ....
(പൂമഴയത്തു്...)

Song video

Watch on YouTube

Song details

വർഷം: 2014

സംഗീതം: ഷിജേഷ് കുഞ്ഞിരാമൻ

ഗാനരചന: ഷിജേഷ് കുഞ്ഞിരാമൻ

ഗായകർ: പൂർണശ്രീ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: കൂട്ടത്തിൽ ഒരാൾ