Malayalam lyrics

നീയാര് ഞാനാര് കുലമേത് ഗൃഹമേത്
കൂറേത് നിറമെന്ത്‌ കൂലിയെന്ത്‌
അറിവല്ല അലിവല്ല നിന്നെയുമെന്നെയും
പേർ ചൊല്ലി പോർ ചൊല്ലി
വായിച്ചെടുക്കലാണിന്നിന്റെ സത്യം (2)
അർബുദം പേറിയൊഴുകും നദികളേ
വിഷ വർഷ രാഗങ്ങൾ പാടും തരുക്കളേ (2)
അന്തക വിത്തുകൾ പേറുന്ന മണ്ണേ
അന്തക വിത്തുകൾ പേറുന്ന മണ്ണേയെൻ
കുലമേത് നിറമേത് നാദമേത്
വെയിലേറ്റു പക്ഷം കരിഞ്ഞൊരീ പക്ഷിക്ക്
പാഥേയമാകുന്നു ജീർണ്ണിച്ച ഗാത്രങ്ങൾ
രോഗം ചുരത്തുവാൻ വിധി കൊണ്ട് ഭൂമി തൻ
അമ്മിഞ്ഞ രുചിയാൽ നുണഞ്ഞിടുമ്പോൾ
കരയുന്നുവോ..
കരയുന്നുവോ മാതൃഹൃദയം വിതുമ്പിയോ
വിറ പൂണ്ട കൈകളാൽ എന്നെ തലോടിയോ
അരുതെന്ന് ഗദ്ഗദമോടെ മൊഴിഞ്ഞുവോ
അറിയില്ല അറിവല്ല എന്ന സത്യം
അറിയില്ല അറിവല്ല എന്ന സത്യം

Song video

Watch on YouTube

Song details

വർഷം: 2014

സംഗീതം: ഷിജേഷ് കുഞ്ഞിരാമൻ

ഗാനരചന: ഷിജേഷ് കുഞ്ഞിരാമൻ

ഗായകർ: സുസ്മിത മേനോൻ

വിശദവിവരങ്ങൾ: ഗോപകുമാർ

വിഡിയോ: ജിജാ സുബ്രമണ്യൻ

Album: കൂട്ടത്തിൽ ഒരാൾ