Malayalam lyrics
താലോലം താരാട്ടാം താമരപ്പൂവേ നീയുറങ്ങ് (2) ആലോലം ചാഞ്ചാട്ടാം തങ്കക്കിനാവേ നീയുറങ്ങ് അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞുറങ്ങ് അമ്പിളിമാമനെ കണ്ടുറങ്ങ്.. ആരോമൽ പൈതലേ നീയുറങ്ങ് എന്റെ ആത്മാവിൽ പൂവിട്ട തേനുറങ്ങ് (താലോലം താരാട്ടാം ) നാളെ വെളുപ്പിന് നീയുണരുമ്പോൾ.. തുമ്പക്കുടം കൊണ്ട് കൂടൊരുക്കാം അച്ഛൻ കുന്നിക്കുരുകൊണ്ട് മാല കോർക്കാം (2) പൊന്നല്ലേ പൂവല്ലേ നീയുറങ്ങ് പുന്നാരക്കണ്ണൊന്നടച്ചുറങ്ങ്... (താലോലം താരാട്ടാം ) നല്ല കിനാക്കണ്ട് നീയുറങ്ങുമ്പോൾ.. പൊന്നും കുടത്തിന് കൂട്ടിരിക്കാം അച്ഛൻ കുഞ്ഞിക്കുറുമ്പുകളോർത്തിരിക്കാം.. (2) മുത്തല്ലേ സ്വത്തല്ലേ നീയുറങ്ങ് മുത്തല്ലേ സ്വത്തല്ലേ നീയുറങ്ങ്.. എന്റെ ചിത്രവിളക്കല്ലേ നീയുറങ്ങ്.. (താലോലം താരാട്ടാം )
Song details
വർഷം: 2014
സംഗീതം: സന്തോഷ് കേശവ്
ഗാനരചന: സുധീർ പറൂർ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: ഗോപകുമാർ
Album: കൂട്ടത്തിൽ ഒരാൾ
- Singer: കെ ജെ യേശുദാസ്
- Film / album: കൂട്ടത്തിൽ ഒരാൾ
- Composer: സന്തോഷ് കേശവ്
- Lyricist: സുധീർ പറൂർ