Malayalam lyrics

നീയാരു് ഞാനാരു് കുലമേതു് ഗൃഹമേതു്
കൂറേതു് നിറമെന്തു് കൂലിയെന്തു്...
അറിവല്ല അലിവല്ല നിന്നെയും എന്നെയും
പേർചൊല്ലി പോർചൊല്ലി
വായിച്ചെടുക്കലാണിന്നിന്റെ സത്യം...
(അറിവല്ല അലിവല്ല...)
അർബ്ബുദം പേറിയൊഴുകും നദികളെ
വിഷവർഷരാഗങ്ങൾ പാടും തരുക്കളെ..
അർബ്ബുദം പേറിയൊഴുകും നദികളെ
വിഷവർഷരാഗങ്ങൾ പാടും തരുക്കളെ..
അന്തകവിത്തുകൾ പേറുന്ന മണ്ണേ...
അന്തകവിത്തുകൾ പേറുന്ന മണ്ണേ എൻ...
കുലമേതു് നിറമേതു് നാദമേതു്...
വെയിലേറ്റു പക്ഷം കരിഞ്ഞൊരീ പക്ഷിക്കു്
പാഥേയമാകുന്നു ജീർണ്ണിച്ച ഗാത്രങ്ങൾ
രോഗം ചുരത്തുവാൻ വിധികൊണ്ടു് ഭൂമിതൻ
അമ്മിഞ്ഞ രുചിയാൽ നുണഞ്ഞിടുമ്പോൾ
കരയുന്നുവോ....
കരയുന്നുവോ മാതൃഹൃദയം വിതുമ്പിയോ
വിറപൂണ്ട കൈകളാൽ എന്നെ തലോടിയോ...
അരുതെന്നു് ഗദ്ഗദമോടെ മൊഴിഞ്ഞുവോ...
അറിയില്ല അറിവല്ല എന്ന സത്യം...(3)

Song video

Watch on YouTube

Song details

വർഷം: 2014

സംഗീതം: ഷിജേഷ് കുഞ്ഞിരാമൻ

ഗാനരചന: ഷിജേഷ് കുഞ്ഞിരാമൻ

ഗായകർ: സുസ്മിത മേനോൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: അജയ് മേനോൻ

Album: കൂട്ടത്തിൽ ഒരാൾ