Malayalam lyrics

ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങി ചാടിയിറങ്ങി
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങീന്നേ
പണിക്കുപോലും ബംഗാളികളെ
കിട്ടാത്തൊരു കാലം
കൂടെ കൂട്ടാൻ മലയാളികളെ
തേടിയിറങ്ങീന്നേ
വീടും കൂടും നാടും മറന്ന്
കാടും മേടും മലേം കടന്ന്
വെള്ളത്തിൻ്റെ മേലെ നടക്കാൻ
തേടിയിറങ്ങീന്നേ ചാടിയിറങ്ങീന്നേ
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങി ചാടിയിറങ്ങി
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങീന്നേ
കയ്യിൽ കാശതില്ലെന്നാലും
കിടക്കാനിടമായില്ലെന്നാലും
കടം വാങ്ങാനിടമില്ലാതാനും
എന്നിട്ടും കൂടെ കൂട്ടാൻ തേടിയിറങ്ങീന്നേ
ചാടിയിറങ്ങീന്നേ
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങി ചാടിയിറങ്ങി
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങീന്നേ
പെയിൻ്റ് പണിക്കുണ്ടെണ്ണൂറ്
പറമ്പ് കിളച്ചിലെഴുനൂറ്
തെങ്ങേക്കേറാൻ അറുനൂറ്
കൊടുക്കാനുണ്ട് പല പേര്
കിട്ടാനില്ല പണിക്കാരെ
ഇങ്ങനെയുള്ളൊരു കാലത്ത്
തേടിയിറങ്ങീന്നേ ചാടിയിറങ്ങീന്നേ
മല്ലൂസെല്ലാം യുകെലാണ്
പിന്നെയുള്ളവർ ഇൻസ്റ്റേലാണ്
ആകെ ചിരിക്കണെ സെൽഫീലാണ്
കാസ്റ്റിംഗ് കോൾസ് എല്ലാം ഫേയ്ക്കാണ്
നേർത്തേ തന്നെ ഫിക്സ്ഡ് ആണ്
ട്രെൻഡിംഗ് എല്ലാം ഒൺ വീക്കാണ്
ജെൻഡേഴ്സ് എല്ലാം പലതാണ്
ഇങ്ങനെയുള്ളൊരുകാലത്ത്
തേടിയിറങ്ങീന്നേ ചാടിയിറങ്ങീന്നേ
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങി ചാടിയിറങ്ങി
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങീന്നേ
ശിഷ്യന്മാരെ തേടിയിറങ്ങി
തേടിയിറങ്ങി ചാടിയിറങ്ങി
ശിഷ്യന്മാരെ തേടിയിറങ്ങീന്നേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: വിപിൻ ആറ്റ്ലി

ഗായകർ: നെവിൻ സി ഡെൽസൺ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ