Malayalam lyrics
�സംപൂതമീ പ്രേമ സിദ്ധിക്കായ് പച്ചില - ക്കുമ്പിളും കോട്ടി ഞാൻ പിച്ച തെണ്ടാം വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സംപൂത..) ഏവനും കണ്ടാൽ കൊതിതോന്നുമാറൊരു പൂവമ്പനാണാക്കൊച്ചാട്ടിടയൻ പുല്ലാണെനിക്കാപ്പണമവൻ തൻ കൊച്ചു പുല്ലാങ്കുഴലുമായ് നോക്കിടുമ്പോൾ (സംപൂത) മാമക ജീവിത മാകന്ദത്തോപ്പിലാ മന്മഥകോമളനല്ലാതാരും തേൻ പെയ്യും ഗാനം പൊഴിച്ചണയില്ലൊരു ദാമ്പത്യമാല്യവും കയ്യിലേന്തി (സംപൂത..) വേണെങ്കിലാ രാഗവേദിയിൽ വെച്ചു മൽ പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സമ്പൂത..)
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: പി ലീല
അഭിനേതാക്കൾ: ഷീല, കമലാദേവി
വിശദവിവരങ്ങൾ: വേണു
വിഡിയോ: കല്യാണി
Album: രമണൻ