Malayalam lyrics

കാട്ടെരിക്കു പൂവു കത്തി
കാട്ടരണിക്കണ്ണു കത്തി
കത്തിമുന കൊക്കിലെത്തി
ഓട് ഓട് ഓട് നാടു മാറിയോട്
കാരിരുമ്പു കോട്ട കെട്ടി
എട്ടുദിക്കും തോട്ട പൊട്ടി
തൊട്ടടുത്തു നിന്നു പൊട്ടി
ആള് ആള് ആള് ആളൂ വാള് പോക്
കാട്ടെരിക്കു പൂവു കത്തി
കാട്ടരണിക്കണ്ണു കത്തി
കത്തിമുന കൊക്കിലെത്തി
ഓട് ഓട് ഓട് നാലു പാടെ ഓട്
കാരിരുമ്പു കോട്ട കെട്ടി
എട്ടുദിക്കും തോട്ട പൊട്ടി
തൊട്ടടുത്തു നിന്നു പൊട്ടി
ആള് ആള് ആള് ആളൂ വാള് കോള്
ആള് വാള് കോള്
രൂരു രൂരു രൂരു രൂരു രൂരുരൂരുരൂരു രൂരു
ആള് വാള് കോള്
രൂരുരൂരുരൂരു രൂരു
നായി പോയി മയിലേ
മദമിളകിയ കുയിലേ
ഈറ്റ പൂച്ച തൊട്ടാ
കയറിളകിയ പയ്യേ
പയ്യെ പയ്യെ പയ്യേ
നാടിളകണൂ പയ്യേ
പയ്യെ പയ്യെ പയ്യേ
കാടിളകണു പയ്യേ
കരിനിറയണ് കാട്
ഇരുളുറയണ് കാട്
വരി വരി വരിയാട്
വടി വടി വടി വാള്
തല തിരിയണൂ നേരം
തടവറയതിലാര്
പട പകു പതിനെട്ട്
കുലമതു മുടിയട്ട്
അടി വെടി തട പട പട പട
രൂരു രൂരു രൂരു രൂരു
സട കുടയണതൊരു വക പക
രൂരു രൂരു രൂരു രൂരു
ഉടലിളകിയ പുര പുര പുര
രൂരു രൂരു രൂരു രൂരു
പടയണിയുടെ ചെല കലപില
രൂരു രൂരു രൂരു രൂരു
നട നട നട പട പട പട
പരപരപരെ ശട ശട ശട
നട നട നട പട പട പട
പര പര പര ശട ശട ശട
കാട്ടുചോല ചാലുകീറി
ചോലമരച്ചോടു കോറി
ആനമലക്കാടു കാറി
ഓട് ഓട് ഓട് നാലുപാടെയോട്
കാരിരുമ്പു കോട്ട കെട്ടി
എട്ടുദിക്കും തോട്ട പൊട്ടി
തൊട്ടടുത്തു നിന്നു പൊട്ടി
ആള് ആള് ആള് ആളൂ വാള് കോള്
ആള് വാള് കോള്.. ആളൂ മാറിയോട്
നാടു മാറിയോട്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഡോൺ വിൻസന്റ്

ഗാനരചന: വൈശാഖ് സുഗുണൻ

ഗായകർ: മുരളി ഗോപി, കലാധരൻ കൊല്ലങ്കോട്, സുരേഷ് കൊല്ലങ്കോട്, ബി അദ്വൈത് കൃഷ്ണ, ആർ ആര്യനന്ദ, എം അനന്യ, എം മയൂഖ, എസ് ഡി ഫാദിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പെണ്ണും പൊറാട്ടും