Malayalam lyrics

ആദിയില്ല അന്തമില്ല അന്നമില്ല രാവിന്
കൂടുമില്ല കുടിലുമില്ല അലയുമാത്മാവിന്
വേണ്ട നിൻ്റെ മണ്ണുമിനി വേണ്ടനിൻ്റെ വിണ്ണും
വേണ്ടനിൻ്റെ നോട്ടമതിലാകമാനം കൂട്ടം
വാതുറന്നു മിണ്ടിയപ്പോ അറയിലിട്ടടച്ചുനീ
മിണ്ടിയില്ല കേട്ടതില്ല നോക്കിയതോ ഇല്ല നീ
വേണ്ട നിൻ്റെ കാവലിനി വേണ്ട നിൻ്റെ തണൽ
വേണ്ട നിൻ്റെ അരുൾ അതിലേതുമില്ല പൊരുൾ
ആ ...... ആട്ടക്കഥ ആ...... ആനപ്പക
ഇനിയാളും ചിത ഇതോടെ തീരും കഥ
ആട്ടകഥ ആളും ചിത തീരും കഥ
ആ ...... ആട്ടക്കഥ ആ...... ആനപ്പക
ഇനിയാളും ചിത ഇതോടെ തീരും കഥ
ആട്ടകഥ ആളും ചിത തീരും കഥ
സർവ്വതും നിൻ്റെ തന്നെ പൂതി
കാട്ടുതീ പോലെ നിൻ്റെ നീതി
കാലം വെട്ടിവെച്ച വീതി
ഇതിനിൻ്റെ നെഞ്ചിൽ റീത്ത് വെച്ച് നീതി
സർവ്വതും നിൻ്റെ തന്നെ പൂതി
കാട്ടുതീ പോലെ നിൻ്റെ നീതി
എൻ്റെ നെഞ്ചിലൊട്ടുമില്ല ഭീതി
ഒട്ടിനിന്ന് ഒട്ടിനിന്ന് ഒറ്റിയോനായ് ഞാൻ
ഒറ്റിയെന്ന് കരുതി നീ ഒറ്റയാനായി
ഒട്ടിയത് മതിയിനി ഒറ്റിയത് മതി
കെട്ടിയത് മതി കോലം കെട്ടിയത് മതി
തോക്കെടുത്ത് വാക്കറത്ത് മൂലയറുത്ത വമ്പ്
നിൻ്റെ നാക്കറുക്കുമിനി ഞാൻ തൊടുക്കുമമ്പ്
നെഞ്ചിലാക്കും അമ്പ് നിൻ കഴുത്തറക്കും അമ്പ്
നിൻ്റെ തലയറുക്കുമമ്പ് അതിലൊട്ടുമില്ല അൻപ്
ആ ...... ആട്ടക്കഥ ആ...... ആനപ്പക
ഇനിയാളും ചിത ഇതോടെ തീരും കഥ
ആട്ടകഥ ആനപ്പക ആളും ചിത തീരും കഥ
ആ ...... ആട്ടക്കഥ ആ...... ആനപ്പക
ഇനിയാളും ചിത ഇതോടെ തീരും കഥ
ആട്ടകഥ ആനപ്പക ആളും ചിത തീരും കഥ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഡോൺ വിൻസന്റ്

ഗാനരചന: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

ഗായകർ: ആനന്ദ് ശ്രീരാജ്, ഡോൺ വിൻസന്റ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഒരു ദുരൂഹ സാഹചര്യത്തിൽ