Malayalam lyrics

നിറശലഭമായ് മാറി
മലർവനികകൾ തോറും
അലയുവതിനായ് പ്യൂപ്പ
ഉടലുരിയുവതു പോൽ
വെറുമൊരു കിനാവിൻ്റെ
കതകുകൾ കരളും ഓർമ്മ
ചിറകുകൾ കുടയേ
നനവുകൾ ചിതറവേ
ഏകാന്തമിരുളിലൂടെ
രാത്രി നീന്തിക്കയറിടും തീരം
ഈ ജന്മം ആരുമില്ലാതാർത്തിരമ്പും
ആഴി തൻ തീരം
ഭൂലോകം വെളിച്ചമൊട്ടും
വീണിടാത്ത ഒരു പുരാസത്രം
യാത്രക്കാരോടമില്ലാതോടമില്ലാതെത്തിടുന്നേടം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: നിപിൻ ബസന്ത്

ഗാനരചന: അൻവർ അലി

ഗായകർ: പി ധന്യ, ബി ജി സച്ചിൻ, മറിയ മാർട്ടിൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: സുഖമാണോ സുഖമാണ്