Malayalam lyrics
നീറും കനലാഴിയോ നിറയുന്നു തീരാ മുറിവിൽ വീണ്ടും ഇരുൾ മൂടവേ തളരുന്നു വഴിയിൽ തനിയേ ഏതോ ഓർമ്മകൾ നോവായേ കണ്ണീരിൻ ചുടു നനവൊഴുകി മൗനങ്ങളായ് മിഴിയിണനിറയുന്നതറിയാതെ ഓരോരോ പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ നെഞ്ചം താനേ വിങ്ങുന്നുവോ മിഴിയിണനിറയുന്നതറിയാതെ ഓരോരോ പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ നെഞ്ചം താനേ വിങ്ങുന്നുവോ തിരികെ വരുന്നു കൈക്കുമ്പിളിൽ വീണ്ടും ദൂരെയായ് ചിരിമാഞ്ഞൊരാ നിലാവ് ചൂടും തൂവൽ മെല്ലെ സ്നേഹാർദ്രമാം കാർമേഘമൊന്നാകെ മായുന്നൊരാകാശം മാനസം പോലെ മിന്നുന്നിതാ കാറ്റിലിടറാതെ കാത്തിടാൻ എന്നും നിന്നുള്ളിലെ ഓ...ഓ... മിഴിയിണനിറയുന്നതറിയാതെ ഓരോരോ പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ നെഞ്ചം താനേ ആടുന്നുവോ മിഴിയിണനിറയുന്നതറിയാതെ ഓരോരോ പകലിരവൊഴിയുന്നു പറയാതെ എങ്ങോട്ടോ മനമിനി തിരയുന്നൊരലിവിൻ്റെ തീരങ്ങൾ നെഞ്ചം താനേ ആടുന്നുവോ
Song video
Song details
വർഷം: 2026
സംഗീതം: നിപിൻ ബസന്ത്
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: അധീഫ് മുഹമ്മദ്, VINEETHA M JUDE
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സുഖമാണോ സുഖമാണ്
- Singer: അധീഫ് മുഹമ്മദ്
- Singer: VINEETHA M JUDE
- Film / album: സുഖമാണോ സുഖമാണ്
- Composer: നിപിൻ ബസന്ത്
- Lyricist: മനു മഞ്ജിത്ത്