Malayalam lyrics

ഇന്നെന്തേ കൂരിരുൾ പൊതിയണ്
കണ്ണെന്തേ നീർമണിനിറക്കണ്
ഉള്ളെന്തേ ചെങ്കനലെരിക്കണ്
അൻപേ എന്നേ മാഞ്ഞു
തൊട്ടെന്തേ കാറ്റല പറഞ്ഞത്
വിണ്ണെന്തേ കാർ മുകിലണിഞ്ഞത്
വിട്ടെന്തേ പോയതെൻ നിഴൽ കിളി
ഒറ്റക്കാളും നോവിൽ
വിടയേതും പറയാതെ
അകലെ മറയുന്നോ നീയേ
ഇനിയില്ലേ അലിവോലും
വിരലാൽ തഴുകീടും സ്നേഹം
ഇന്നെന്തേ കൂരിരുൾ പൊതിയണ്
കണ്ണെന്തേ നീർമണിനിറക്കണ്
ഉള്ളെന്തേ ചെങ്കനലെരിക്കണ്
അൻപേ എന്നേ മാഞ്ഞു
ആ....ആ....
മഞ്ഞണിക്കുളിരു ചേരും
ചന്ദന തെളിനിലാവായ്
നൊമ്പരമകലും താരാട്ടായ് നീ
മാറി ഇരുളിരവിൽ
കുഞ്ഞിളം കുറുമ്പുകാട്ടാൻ
എന്നുമെന്നരികിൽ കൂട്ടായ്
കണ്മണി കുരുന്നു പൂവായ്
നീ കാത്തെന്നെ മിഴിയിണയിൽ
വിടയേതും പറയാതെ അകലെ
മറയുന്നോ നീ
ഇനിയില്ലേ അലിവോലും വിരലാൽ
തഴുകീടും സ്നേഹം
ഇന്നെന്തേ കൂരിരുൾ പൊതിയണ്
കണ്ണെന്തേ നീർമണിനിറക്കണ്
ഉള്ളെന്തേ ചെങ്കനലെരിക്കണ്
അൻപേ എന്നേ മാഞ്ഞു
മതിലകമിതിനകമൊരു തടവറ
അതിലട പുതിയൊരു പടയുടെ
കടിപിടി ചല പില പല പുക കലരും
ഒരടി തട പെട പെട കടുക്കനെടാ
പല പല കടു കുരുക്കുകളിഴിക്കണം
മുറുക്കണം മുറിക്കണം പറക്കണം
കുതിക്കണം മുറിവുകൾ മറക്കണം
കരളില് കടന്തല് കറങ്ങണ വയസ്സില്
പൊളിക്കുമെടാ
ഓണനാളിൽ പൂങ്കോഴികൾ തൻ
സമ്മേളനമോ കലഹം ബാധ
കണ്ണേറുകളും കൈയ്യൂക്കുകളും
ചെഞ്ചുണ്ടുകളായ് എറിയാം കൊളുത്താം
പൊട്ടുന്നേ തീപ്പൊരി പടക്കങ്ങൾ ചുറ്റുന്നേ
ഒത്തിരി കറക്കങ്ങൾ ഞെട്ടുന്നേ
തോക്കിരി പടപ്പുകൾ ഏതോ ലോകത്താണേ
വെട്ടുന്നേ പാതകൾ പല വഴി കിട്ടുന്നേ
പാരകൾ പല കുറി പെട്ടെന്നേ
പാവങ്ങൾ അതു പടി അക്കം വീണ്ടേ പോണേ
മതിലകമിതിനകമൊരു തടവറ
അതിലട പുതിയൊരു പടയുടെ
കടിപിടി ചല പില പല പുക കലരും
ഒരടി തട പെട പെട കടുക്കനെടാ
പല പല കടു കുരുക്കുകളിഴിക്കണം
മുറുക്കണം മുറിക്കണം പറക്കണം
കുതിക്കണം മുറിവുകൾ മറക്കണം
കരളില് കടന്തല് കറങ്ങണ വയസ്സില്
പൊളിക്കുമെടാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ബിബിൻ അശോക്

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: അരവിന്ദ് ദിലീപ് നായർ, ബിബിൻ അശോക്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: പ്രകമ്പനം