Malayalam lyrics
മായും മായാ ദീപം പോൽ മൂടും പുലർമഞ്ഞിൻ ജാലം പോൽ ആരോ മൂളി പോകും പടുപാട്ടിൻ നിഴൽപോൽ ഏതോ തോന്നൽ തോണീൽ മീട്ടിയൊരോളം പോൽ ആരെ ആരെ ആരെ നീ എൻ ചാരെ ദൂരെ ആരെ നീ വിണ്ണിൻ ചാഞ്ഞ ചില്ല വിട്ടേ എങ്ങെങ്ങ് പാറിപ്പോയ് മിന്നൽ പിറാവേ കാണിനേരം കൂടി കണ്ണിൽ തങ്ങീടാതെ നീ മായും മായാ ദീപമായ് മൂടും പുലർമഞ്ഞിൻ ജാലമായ് ആരോ പാടി പോകും പടുപാട്ടിൻ ചെരാതായ് കാറ്റിൽ പാളും ശീലായ് കാളും കിനാവായ് ആരെ ആരെ ആരെ നീ നീ ദൂരെ ദൂരെ ദൂരെ ദൂരെ ..... ദൂരെ....
Song video
Song details
വർഷം: 2026
സംഗീതം: ഗോവിന്ദ് വസന്ത
ഗാനരചന: അൻവർ അലി
ഗായകർ: ഗോവിന്ദ് വസന്ത
അഭിനേതാക്കൾ: ഇന്ദ്രൻസ്, മധുബാല
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ചിന്ന ചിന്ന ആസൈ
- Singer: ഗോവിന്ദ് വസന്ത
- Film / album: ചിന്ന ചിന്ന ആസൈ
- Composer: ഗോവിന്ദ് വസന്ത
- Lyricist: അൻവർ അലി