Malayalam lyrics
ഹാ...ഹാ.... പ്രണയമുരുകും മധുര മൊഴികൾ മിഴിയിലണിയേ ഹൃദയമേ ശിശിരവനിയിൽ മലരിതളുകൾ തഴുകി അണയും ശ്വാസമേ പകലുമിരവും ഇതള് കൊഴിയും നേരമറിയാതെ നാമിന്നിതാ ഉടലുമുയിരും ഉരുകി അലിയും ഉപമറിയാതെ ഒന്നായി നാം അത്രമേലിഷ്ടമായിങ്ങനെ മാനസമൊഴുകിയൊഴുകി നാം നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ പതിയെ പതിയെ പലനാളായ് പറയാതകമേ പടരാനായ് അറിയാതെ കുടിയേറി നീയെന്നുള്ളിൽ നിഴലായ് നിറമായ് മനമാകെ കാതെഴുതും വരി നീയേ കനവാകെ കലരുമ്പോൾ തിങ്കൾ പോലെ കാണാ കാറ്റു താനെ വീശുന്നു വെൺചാമരം ഏതോ വെൺമയൂഖം നീർത്തുന്നു പൊൻപീലികൾ നമ്മൾ ഒരു നേർത്ത കല്ലോലമായ് നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ ആ...ആ... അറിയാതറിയാതകമേതോ അനുരാഗകനലായെരിയും ചെറുനോവിൻ സുഖമായി നീയെന്നുള്ളിൽ പിരിയാതകലാതീ ജന്മം പുലരാനരികെ നീ വേണം തൂമഞ്ഞിൻ കുളിരായ് നീ നീയെന്നുള്ളിൽ ദൂരെ രാഗമേഘം മൂളുന്നു നീലാംബരി ദീപം പൂവനങ്ങൾ പൂക്കുന്നുവോ ഈ വഴി നമ്മളൊരു പ്രേമസംഗീതമായ് നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ നെഞ്ചിൽ കൊഞ്ചും താളം നീയേ കണ്ണിൽ മിന്നും നാളം നീ
Song video
Song details
വർഷം: 2026
സംഗീതം: ശ്രീകുമാർ എസ് വാസുദേവ്
ഗാനരചന: എസ് കെ പുരുഷോത്തമൻ
ഗായകർ: ശ്രീകാന്ത് ഹരിഹരൻ, നിത്യ മാമ്മൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: അങ്കം അട്ടഹാസം
- Singer: ശ്രീകാന്ത് ഹരിഹരൻ
- Singer: നിത്യ മാമ്മൻ
- Film / album: അങ്കം അട്ടഹാസം
- Composer: ശ്രീകുമാർ എസ് വാസുദേവ്
- Lyricist: എസ് കെ പുരുഷോത്തമൻ