Malayalam lyrics

ആ...ആ....
മസ്‌കാര മസ്‌കാര മസ്‌കാര
കണ്ണും കണ്ണും മസ്‌കാര
മസ്‌കാര മാസ്‌കാര കണ്ണിൽ കൊള്ളും മസ്‌കാര
മസ്കാര മറ്റാരാ നീയും മച്ചാനാ
ആരംഭം തേടുമ്പം പെണ്ണിൻ ചുണ്ടിൽ ഉന്മാദം
ആടുമ്പം പാടുമ്പം രാവിൻ ശൃംഗാരം
നിൻ ആനന്ദ തേരിൻ ശിരയാകെ ലഹരി
മന്മഥ മോഹന രതി ലഹരി
കുളിരേകും ലാവണ്യം വിരിമാറിൻ ചൂടത്ത്
പിടയുമ്പം പൊള്ളും നെഞ്ചിനുള്ളിൽ നീ വാ
മസ്‌കാര മസ്‌കാര മസ്‌കാര മസ്‌കാര
മുന്തിരി നീരെൻ്റെ രസമൊഴിയിൽ
നിന്നിലലിഞ്ഞൊരു മദലഹരി
ചങ്കേറി പേറുമ്പം മനസ്സുകളിൽ
സംഗമ രാഗത്തിൻ സ്വരലഹരി
ഓ പെയ്തൊഴിയാ മോഹ മധുമഴയിൽ
തേൻ നുകരുന്നൊരു ശലഭമിവൾ
അംഗവിലാസത്തിൻ ചുവടുകളിൽ
മന്മഥാ നിൻ വരവറിയും
ചങ്ങാട മെയ്യുഴിയും നിൻ കാമനയും ലഹരി
ഒന്നിച്ചൊന്നായ് നുകരും ഈ നീല നിശാ ലഹരി
കണ്ണെരിയും രാവത്ത് ഇണ തേടും നേരത്ത്
പിടയുമ്പം പൊള്ളും നെഞ്ചിനുള്ളിൽ നീ വാ
മസ്‌കാര മാസ്‌കാര കണ്ണിൽ കൊള്ളും മസ്‌കാര
മസ്കാര മറ്റാരാ നീയും മച്ചാനാ
ആരംഭം തേടുമ്പം പെണ്ണിൻ ചുണ്ടിൽ ഉന്മാദം
ആടുമ്പം പാടുമ്പം രാവിൻ ശൃംഗാരം
മസ്‌കാരാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ശ്രീകുമാർ എസ് വാസുദേവ്

ഗാനരചന: ഡൺസ്റ്റൺ അൽ‌ഫോൺസ്

ഗായകർ: ഇന്ദ്രാവതി ചൗഹാൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അങ്കം അട്ടഹാസം