Malayalam lyrics

പ്രണയമധുരമായി കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ (2)
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയേ
എങ്ങായി  മാറി നില്പൂ
ഓ ...
കാണാക്കണ്ണിനഴകേ

പ്രണയമധുരമായി കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ (2)

പുതുപുലരി പൊന്‍ കസവു തന്നാല്‍
സ്നേഹം മിന്നും പുടവയൊന്നൊരുക്കി നല്‍കാം
അണിഞ്ഞൊരുങ്ങി ഒന്നടുത്തു വന്നാല്‍
താലിചാര്‍ത്തി എന്നും നിന്നെ മാറോടണയ്ക്കാം
അനുരാഗിയായി തലോടുവാന്‍ തിരയുകയാണു ഞാന്‍
പ്രിയതരമാം പ്രണയം
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയെ
പ്രണയമധുരമായി  കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ

തുടുത്തുനില്‍ക്കും വെൺ കവിള്‍ത്തടത്തില്‍
ഒളിപ്പിച്ചോ ഇന്നും നിന്റെ നുണക്കുഴികള്‍
ചുരുള്‍മുടിയാല്‍ നീ മറച്ചതാണോ
ഇളം തെന്നല്‍ കുസൃതിയാല്‍ പറഞ്ഞു മെല്ലെ
അനുരാഗലോല യാമമായി 
തേടുകയാണു ഞാന്‍
പ്രിയതരമാം പ്രണയം
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയെ

എങ്ങായി  മാറി നില്പൂ ഓ ഓ 
കാണാക്കണ്ണിനഴകേ ഓ 
പ്രണയമധുരമായി കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ (2)

Song video

Watch on YouTube

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: ഉണ്ണി ശിവപാൽ

Singer: ശ്രീകാന്ത് ഹരിഹരൻ

Film/album: ഗുഡ് ഐഡിയ

Explore this song