Malayalam lyrics
പ്രഭാതീരമേ സദാലോകമേ പറന്നേറാമിനി എങ്ങുമേ ഇളംതൂവെയിൽ നിറം തൂവുമീ വാനിന്നോരമായ് എന്നുമേ പുതുകനവായ് നീ ഉണരൂ തേൻചില്ലയിൽ ചിറകായ് പാറുവാൻ ഒരു കടൽക്കാറ്റായിടാം മിഴിയിലിനി.. പ്രഭാതീരമേ സദാലോകമേ പറന്നേറാമിനി എങ്ങുമേ താരകം മറന്ന തൂവൽ തുന്നിയേകിടാം വാനമേ വിദൂരെ മായല്ലേ ചങ്ങാത്തം കൂടുന്നേ ഉള്ളാകെ വെമ്പുന്നേ ഉല്ലാസം തൂവുന്നേ ഉന്മാദം പെയ്യുന്നേ പ്രഭാതീരമേ സദാലോകമേ പറന്നേറാമിനി എങ്ങുമേ ഇളംതൂവെയിൽ നിറം തൂവുമീ വാനിന്നോരമായ് എന്നുമേ പുതുകനവായ് നീ ഉണരൂ തേൻചില്ലയിൽ ചിറകായ് പാറുവാൻ ഒരു കടൽക്കാറ്റായിടാം മിഴിയിലിനി.. പ്രഭാതീരമേ സദാലോകമേ പറന്നേറാമിനി എങ്ങുമേ.എങ്ങുമേ രരര രാരരാരാ രരര രാരരാരാ രരര രാരരാരാ രേരേരാ രേരേരാ
Song video
Song details
വർഷം: 2026
സംഗീതം: ആനന്ദ് മധുസൂദനൻ
ഗാനരചന: അജീഷ് ദാസൻ
ഗായകർ: ഹിഷാം അബ്ദുൾ വഹാബ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ബട്ടർഫ്ലൈ ഗേൾ 85
- Singer: ഹിഷാം അബ്ദുൾ വഹാബ്
- Film / album: ബട്ടർഫ്ലൈ ഗേൾ 85
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: അജീഷ് ദാസൻ