Malayalam lyrics

കണ്ണോരം കണ്ടേ കണ്ടേ പോ..
കാറ്റോരം തൊട്ടേ തൊട്ടേ പായാം..
അമ്മാനം മേലേ ചേലേകാം. ..
ഇളംതൂവലായ് പറന്നേറാമീ
ശലഭമായ്.. ശലഭമായ്
ഇതളുണരും പുലരിയിൽ..പുലരിയിൽ
ഇളവെയിൽ.. ഇളവെയിൽ
കതിരുകൾ ഉതിരും വഴികളിൽ...വഴികളിൽ
ചിറകുകൾ ചിറകുകൾ
പലനിറമണിയും പറവ പോൽ
ഇരുതീരവും മറന്നേറാനായ്..
പൂവാസം തേടും പൂമ്പാറ്റേ
വഴി ചൊല്ലൂ കൂടെ പോന്നീടാം
നിൻ കാതിൽ മൂളണം...
നിൻ തോളിലേറണം...
ചിരം...
മിഴികളിൽ കനവുകൾ എഴുതും കിരണമേ
വഴികളിൽ അരുണിമ പകരാൻ പതിയെ നീ
ഉലകമേ പുതിയൊരു മലരായ് വിടരൂ നീ
ഇമയോരമായ് കിനാവായ് ലോകം
കണ്ണോരം കണ്ടേ കണ്ടേ പോ..
കാറ്റോരം തൊട്ടേ തൊട്ടേ പായാം..
അമ്മാനം മേലേ ചേലേകാം. ..
ഇളം തൂവലായ് പറന്നേറാമീ
ശലഭമായ് ഇതളുണരും പുലരിയിൽ
ഇളവെയിൽ കതിരുകൾ ഉതിരും വഴികളിൽ
ചിറകുകൾ പലനിറമണിയും പറവ പോൽ
ഇരുതീരവും മറന്നേറാനായ്..
കണ്ണോരം കണ്ടേ കണ്ടേ പോ..
കാറ്റോരം തൊട്ടേ തൊട്ടേ പായാം..
അമ്മാനം മേലേ ചേലേകാം. ..

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ആനന്ദ് മധുസൂദനൻ

ഗാനരചന: അജീഷ് ദാസൻ

ഗായകർ: സിതാര കൃഷ്ണകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബട്ടർഫ്ലൈ ഗേൾ 85