Malayalam lyrics

ആരോ ഒരു നാളിൽ വരമേകി മനമറിയാൻ
മേലേ നിറവാനിൽ വരവായി ഇരു കിളികൾ
വെയിലറിയാതെ ചിറകലയുന്നേ
ചെറുതരി നോവിൻ സുഖമറിയുന്നേ
ദൂരെ ദൂരെ വാനം നീളെ കനവുകളായിരം
ആരോ ഒരു നാളിൽ വരമേകി മനമറിയാൻ
മേലേ നിറവാനിൽ വരവായി ഇരു കിളികൾ
നീയില്ലാ നേരം ചാരെ നിഴലുകൾ തേടി വന്നു ഞാൻ
തൂമിന്നൽ പോലെ താനേ അലയുകയായി ഞാൻ
ആരാരും കാണാനേരം ഇരുവരും ഒന്നു ചേർന്നിതാ
കാതോരം മൂളാൻ ഈണം തിരയുകയായിതാ
നീ വന്നൊരാ മഴനീർ സന്ധ്യയിൽ
തൂകുന്നിതാ ചിരി തൂകുന്നിതാ
അഴകേ അലിയാം ഇനി ആരും കാണാ ദൂരം തേടാം
ആരോ ഒരു നാളിൽ വരമേകി മനമറിയാൻ
മേലേ നിറവാനിൽ വരവായി ഇരു കിളികൾ
അ... ആ....
കൺപീലി തുമ്പിൽ നീ മായാതെന്നും
വെൺമേഘ പ്രാവായ് നിൻ കാതിൽ മഞ്ജീരം
എന്നോമൽ പൂമുല്ലേ നൽകാം മെല്ലെ
മഞ്ഞോലും രാവിലെൻ മായാ മന്ദാരം
ഈ എന്നിലെ വെയിൽ മൗനങ്ങളിൽ
നീ എന്നൊരാ വഴി ദൂരങ്ങളിൽ
ചിറകായ് അലയാം ഇനിവാനം മേലേ ഒന്നായ് ചേരാം
ആരോ ഒരു നാളിൽ വരമേകി മനമറിയാൻ
മേലേ നിറവാനിൽ വരവായി ഇരു കിളികൾ
വെയിലറിയാതെ ചിറകലയുന്നേ
ചെറുതരി നോവിൻ സുഖമറിയുന്നേ
ദൂരെ ദൂരെ വാനം നീളെ കനവുകളായിരം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സിറാജ് റേസ

ഗാനരചന: അജീഷ് ദാസൻ

ഗായകർ: കപിൽ കപിലൻ

വർഗ്ഗീകരണം: നിർമ്മാണത്തിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: റീന