Malayalam lyrics
പ്രാണനായക താവക പ്രേമ പ്രാർത്ഥിനിയായിരിപ്പു ഞാൻ ഉൾപുളകമാർന്നത്യുദാരമീ പുഷ്പ തൽപമൊരുക്കി ഞാൻ (പ്രാണ) കണ്ടിട്ടില്ല ഞാൻ ഈവിധം മലർ- ച്ചെണ്ടു പോലൊരു മാനസം എന്തൊരൽഭുത പ്രേമ സൗഭഗം എന്തൊരാദർശ സൗരഭം (പ്രാണ) മുഗ്ധരാഗമെൻ ജീവനേകിയ മുത്തു മാലയുമായിതാ എത്ര മാത്രം കൊതിപ്പൂ ഞാനതിൽ ഒട്ടിയൊട്ടിപ്പിടിക്കുവാൻ (പ്രാണ)
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: പി ലീല
അഭിനേതാക്കൾ: ഷീല
വിശദവിവരങ്ങൾ: സൂസി
വിഡിയോ: കല്യാണി
Album: രമണൻ