Malayalam lyrics
പോയകാല മധുരിമയുരുവിടും ആയിര വലയാലിലയിളകി ഓളം തുള്ളും ഉത്സവ ലഹരിയിൽ ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ അനുരാഗം വിങ്ങി വിതുമ്പും അറിയാലോകമിതല്ലേ അലിയും സ്വപ്നലയങ്ങളിൽ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ തിരകൾ തുള്ളി തമ്മിലലിയും കളകളരവമതിൽ എന്തു രഹസ്യം കരയിതിൽ മോഹക്കണ്ണാൽ ചില്ലകൾ ആടിപ്പാടിയതെന്തു രഹസ്യം ഒരു മെയ്യായ് കഴിയുമ്പൊഴും വിരഹതാപമെത്രയസ്സഹ്യം ഒരു നിമിഷം ഒരു യുഗമാകും ഒരു യുഗം ഒരു നിമിഷവുമാകും നിമിഷം ഇടറിവീഴുമ്പോഴും ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ പോയകാല മധുരിമയുരുവിടും ആയിര വലയാലിലയിളകി ഓളം തുള്ളും ഉത്സവ ലഹരിയിൽ ഓർമ്മകളുടെ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ ഒളിച്ചേ കണ്ടേ
Song information
വർഷം: 2026
സംഗീതം: ബെന്നി ഫെർണാണ്ടസ്
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: ശ്രേയ ജയദീപ്, രഞ്ജിത്ത് ജയരാമൻ, മധു പോൾ, ഷിജു ഇടിയത്തേരിൽ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സത്യത്തിൽ സംഭവിച്ചത്
Explore this song
- Film / album: സത്യത്തിൽ സംഭവിച്ചത്
- Composer: ബെന്നി ഫെർണാണ്ടസ്
- Lyricist: കാവാലം നാരായണപ്പണിക്കർ