Malayalam lyrics
അല്ലിൻ അന്തിമയാമം മഞ്ഞുതുള്ളിയായ് പുൽക്കൊടിയിൽ മയങ്ങി ആകാശമുല്ലയിൽ ആയിരം പൂക്കളുമായ് ആഘോഷം ആഘോഷം പുലരി വരുമാവേശം കിളികളുടെ കലപിലയായ് സല്ലീലമിരവിൻ അല്ലലിനെയുമ്മവെച്ചും സല്ലപിച്ചും വന്നണഞ്ഞു മാനക്കുളിരുകാറ്റ് സല്ലീലമിരവിൻ അല്ലലിനെയുമ്മവെച്ചും സല്ലപിച്ചും വന്നണഞ്ഞു മാനക്കുളിരുകാറ്റ് ഉല്ലാസ നൃത്തമാടി എതിരേറ്റോ ഉലകമനസ്സിൻ ചില്ലകൾ ചൂടും മഞ്ഞവെയിലലകളെ എതിരേറ്റോ എതിരേറ്റോ പന്തീരടി പൊന്തിയല്ലോ മാനത്തെ സഞ്ചാരി പകലിൻ പുകിലും എരിയും കിരണം ചൊരിയും ദിനകരൻ ഒടുവിലതാ ഊഴി വാഴ് വൊഴിയും ഊഴമെത്തി അലയാഴിയിൽ വീണ് മറയുകയായ് അല്ലിൻ അന്തിമയാമം മഞ്ഞുതുള്ളിയായ് പുൽക്കൊടിയിൽ മയങ്ങി ആകാശമുല്ലയിൽ ആയിരം പൂക്കളുമായ് ആഘോഷം ആഘോഷം പുലരി വരുമാവേശം കിളികളുടെ കലപിലയായ്
Song information
വർഷം: 2026
സംഗീതം: ബെന്നി ഫെർണാണ്ടസ്
ഗാനരചന: കാവാലം നാരായണപ്പണിക്കർ
ഗായകർ: ഉണ്ണി മേനോൻ, ഐശ്വര്യ കല്യാണി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: സത്യത്തിൽ സംഭവിച്ചത്
Explore this song
- Film / album: സത്യത്തിൽ സംഭവിച്ചത്
- Composer: ബെന്നി ഫെർണാണ്ടസ്
- Lyricist: കാവാലം നാരായണപ്പണിക്കർ