Malayalam lyrics

എന്തെന്തു സുന്ദരം പൈങ്കിളിയേ
നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം
എന്തെന്തു സുന്ദരം പൈങ്കിളിയേ
നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം
ആരും കേൾക്കാതെ ആരാരുമറിയാതെ
മറവിൽ മയങ്ങിയ മധുരഗീതം
എന്തെന്തു സുന്ദരം പൈങ്കിളിയേ
നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം
അങ്ങങ്ങ് മഴവിൽ കൊടി പൂക്കും
നിറങ്ങൾ തൻ സ്വരങ്ങളിൽ
കുതിർന്നു ഞാൻ പറന്നു
അങ്ങങ്ങ് മഴവിൽ കൊടി പൂക്കും
നിറങ്ങൾ തൻ സ്വരങ്ങളിൽ
കുതിർന്നു ഞാൻ പറന്നു
തിരഞ്ഞു ഞാൻ നിന്നെ തിരിഞ്ഞില്ലെങ്കിലും
നീ എനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞു
മനസ്സും മനസ്സും കണ്ടു കണ്ടില്ല
മിണ്ടാനറിയുന്ന മൗനമല്ലേ നീ
മനസ്സും മനസ്സും കണ്ടു കണ്ടില്ല
മിണ്ടാനറിയുന്ന മൗനമല്ലേ നീ
കണ്ണിൽ നിറയേ കഥകൾ തുളുമ്പി
കേൾക്കാത്ത താമരസം
നുകരാൻ ഭാഗ്യമായി
എന്തെന്തു സുന്ദരം പൈങ്കിളിയേ
നിൻ ചെഞ്ചുണ്ടിൽ ചോരും മൃദു പഞ്ചമം
ആരും കേൾക്കാതെ ആരാരുമറിയാതെ
മറവിൽ മയങ്ങിയ മധുരഗീതം
ആരും കേൾക്കാതെ ആരാരുമറിയാതെ
മറവിൽ മയങ്ങിയ മധുരഗീതം
നാ ..... നാ ..ലാ...ലാ ....

Song information

വർഷം: 2026

സംഗീതം: ബെന്നി ഫെർണാണ്ടസ്

ഗാനരചന: കാവാലം നാരായണപ്പണിക്കർ

ഗായകർ: സനൂപ് കുമാർ, സംഗീത ശ്രീകാന്ത്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: സത്യത്തിൽ സംഭവിച്ചത്

Explore this song