Malayalam lyrics
പൂത്താങ്കിരി പൂത്താങ്കിരി കണ്ടോ നീയെൻ കണ്ണോനേ പൂക്കും പൂവിൽ തേനായോനേ കാക്കും കണ്ണായ് നിന്നോ നീ പൂത്താങ്കിരി പൂത്താങ്കിരി കണ്ടോ നീയെൻ കണ്ണോനേ പൂക്കും പൂവിൽ തേനായോനേ കാക്കും കണ്ണായ് നിന്നോ നീ മാനക്കുന്നിൻ മേലേക്കൊമ്പിൽ ഉണ്ണിസൂര്യൻ വന്നേ പോയി എന്നിട്ടെന്തേ വന്നില്ലല്ലോ കുഞ്ഞിക്കാറ്റേ കണ്ടോ നീയേ മാനക്കുന്നിൻ മേലേക്കൊമ്പിൽ ഉണ്ണിസൂര്യൻ വന്നേ പോയി എന്നിട്ടെന്തേ വന്നില്ലല്ലോ കുഞ്ഞിക്കാറ്റേ കണ്ടോ നീയേ മിണ്ടാവാക്കിൽ മിണ്ടുന്നോനേ ചങ്കും ചങ്കും ഒന്നായോനേ കാണാതുള്ളിൽ തീയാണല്ലോ കാടേ കാടേ കാട്ടി തായോ പൂത്താങ്കിരി പൂത്താങ്കിരി കണ്ടോ നീയെൻ കുഞ്ഞോനേ പൂക്കും പൂവിൽ തേനായോനേ കാക്കും കണ്ണായ് നിന്നോ നീ ഉം...ഉം..ഉം.. പൂത്താങ്കിരി പൂത്താങ്കിരി
Song video
Song details
വർഷം: 2026
സംഗീതം: പി എസ് ജയഹരി
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: ജോസെഫ് അൽഫോൻസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: കുവി
- Singer: ജോസെഫ് അൽഫോൻസ്
- Film / album: കുവി
- Composer: പി എസ് ജയഹരി
- Lyricist: ബി കെ ഹരിനാരായണൻ