Malayalam lyrics

പൂങ്കൊടിയേ ഈ മണ്ണിൻ കണ്മണിയേ
ചേരാകെ ചേലണിയും ഈ മണ്ണിൻ താമരയേ
ചേലോലും നിന്നെ ഞാൻ
നോക്കി നോക്കി നോക്കിനിന്നു മിണ്ടാതെ
വല്ലാതെ നോറ്റു നോറ്റു കാണാനായ് കണ്ണാലെ
കാത്തു കാത്തു കാത്തിരുന്നു കണ്ടില്ലെ
മിണ്ടില്ലെ നിൻ്റെ കണ്ണുനീർ കൺനിറയെ
നീ നൽകും പുഞ്ചിരിയെ മാറാതെ നീ നിഴലായ്
ഞാനെന്നും ഈ വഴിയേ ഓ കനവേ
ഉണ്ണാൻ വാകും ഉയിരോ സ്നേഹം
അത് ഞാൻ തേടുന്നേ
നീയില്ലാതെ പതിവില്ലാതെ സ്വപ്നം കാണുന്നേ
എൻ നിധിയേ കണ്ണോരം നിന്നെടിയേ
കാതിൽ നീ ചൊല്ലെടിയേ
ഞാൻ തേടും വാമൊഴിയേ
ഓ... ഓ...
പൂമാരിയോ ഇഴയുന്നു മുൻപേ നിൻ പാതനിൽ
വരവോർക്കവേ ഈ ഓർമ്മയിൽ
വളരുന്ന പോലെ നീ ചിന്തയിൽ
പടരുന്നുവോ ഓ... ഓ....
പൂങ്കൊടിയേ ഈ മണ്ണിൻ കണ്മണിയേ
ചേരാകെ ചേലണിയും ഈ മണ്ണിൻ താമരയേ
കൺനിറയെ നീ നൽകും പുഞ്ചിരിയെ
മാറാതെ നിൻ നിഴലായ്
ഞാനിന്നും ഈ വഴിയേ ഓ കനവേ

Song information

വർഷം: 2026

സംഗീതം: അങ്കിത് മേനോൻ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: സിഡ് ശ്രീറാം

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: തല

Explore this song