Malayalam lyrics

നൊങ്കാണ് പെണ്ണേ നീ വറ്റുന്ന മേടവെയിൽ
കൊണ്ടേ ഞാൻ വാടും നേരത്ത്
പൊന്നാണേ നിൻമനസ്സ് എള്ളോളം തേൻകുറുമ്പ്
നുള്ളാനായ് നിന്നേ ദൂരത്ത്
വീശുന്ന കോവൈകാറ്റിൽ ആടും നിൻ കൂന്തൽ
എൻ മേലാകെ മൂടാമോ നീ പെണ്ണാളേ പെണ്ണാളേ
ആരോ നീ ഊരും പേരും ഇല്ലെന്നായാലും
ഞാൻ വല്ലാതെ പൊള്ളും കാര്യം നേരാണേ നേരാണേ
ജാലക്കാരീ മായാ ജാലക്കാരീ നീയെന്നുള്ളം കൊത്തീ
കാന്തക്കണ്ണാൽ നോക്കി
കണ്ണാൽ നീറീ നിന്നാൽ പലനാളുരുകീ
പിന്നാൽ അലപോലലയാം എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരീ മായാ ജാലക്കാരീ നീയെന്നുള്ളം കൊത്തീ
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറീ നിന്നാൽ പലനാളുരുകീ
പിന്നാൽ അലപോലലയാം എന്നാൽ കഴിയും വരെ ഞാൻ...........
അതികാലത്തെഴുന്നേറ്റ് ഒന്നായ് കയ്യും കോർത്ത്
ആര്യങ്കാവും തേടി പോകാം
അനുവാദം തന്നാൽ രാവിൽ നിന്റെ പൂമടിയിൽ
പൈതൽ പോലേ ഞാനും ചായാം
കണ്ണാടിച്ചില്ലൊഴുകും ആറ്റിൻ ഓരത്ത്
നാം മൂവന്തിച്ചന്തം കണ്ടേ നിന്നീടാം നിന്നീടാം
ആ...കല്പാത്തി തേരുരുളും പത്താം നാളന്ന്
നാം പ്രേമത്തിൻ മന്ത്രം മാത്രം മൂളീടാം മൂളീടാം
ആരാരും കാണാതേ തമ്മിൽ നാമൊന്നായ് മാറീടാം............
ജാലക്കാരീ മായാ ജാലക്കാരീ നീയെന്നുള്ളം കൊത്തീ
കാന്തക്കണ്ണാൽ നോക്കി
കണ്ണാൽ നീറീ നിന്നാൽ പലനാളുരുകീ
പിന്നാൽ അലപോലലയാം എന്നാൽ കഴിയും വരെ ഞാൻ
ജാലക്കാരീ മായാ ജാലക്കാരീ നീയെന്നുള്ളം കൊത്തീ
കാന്തക്കണ്ണാൽ നോക്കി
തന്നാൽ നീറീ നിന്നാൽ പലനാളുരുകീ
പിന്നാൽ അലപോലലയാം എന്നാൽ കഴിയും വരെ ഞാൻ...........

Song information

വർഷം: 2025

സംഗീതം: സായ് അഭ്യാങ്കർ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: സായ് അഭ്യാങ്കർ, സുബ്ലാഷിണി, ഐസായി, പാർഥിബൻ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ബൾട്ടി

Explore this song