Malayalam lyrics

പോയ് മാഞ്ഞുവോ എൻ വാർതിങ്കളേ
ഈ രാവിതിൽ അറിയാൻ വൈകി ഞാൻ
കൺ മൂടവേ ഇനി നിൻ പൂമുഖം
മിന്നുന്നിതാ മിഴിനീർ കായലിൽ
പാത തേടുന്നു ഞാൻ
ഉലയാതെ നീങ്ങുന്നു ഞാൻ
നീ കടം തന്നൊരീ ഉയിരും നോവുമായ്
പാത തേടുന്നു ഞാൻ
ഉലയാതെ നീങ്ങുന്നു ഞാൻ
നീ കടം തന്നൊരീ ഉയിരും നോവുമായ്
ഏതു കാടണഞ്ഞാലും വിജനദ്വീപടിഞ്ഞാലും
എൻ കിനാവിൽ നിൻ ഓർമ്മകൾ മായുമോ
നൂറുകോടി ദീപങ്ങൾ ഒരുമയാൽ എരിഞ്ഞാലും
ഉള്ളു മൂടുമീ കൂരിരുൾ നീങ്ങുമോ
മൊഴിയാൽ വിട പറയാതേ
കലരാൻ കൊതി കഴിയാതെ
പിരിയാൻ വിധിയരുളും
നാം ഇരു തൂനിലാ പക്ഷികൾ
ചിരി നാമ്പുകൾ ഉയരാതെ
കളിവാക്കിനി മൊഴിയാതെ
വിറകായ് ചിതയണയും ആശകൾ
എന്തിനായ് നെയ്തു നാം
പാത തേടുന്നു ഞാൻ
ഉലയാതെ നീങ്ങുന്നു ഞാൻ
നീ കടം തന്നൊരീ ഉയിരും നോവുമായ്
പാത തേടുന്നു ഞാൻ
ഉലയാതെ നീങ്ങുന്നു ഞാൻ
നീ കടം തന്നൊരീ ഉയിരും നോവുമായ്
ഭാനുകോടി ഭാസ്വരം ഭവാബ്ധിതാരകം പരം
നീലകണ്ഠമീപ്സിതാർത്ഥ ദായകം ത്രിലോചനം
കാലകാലം അംബുജാക്ഷമക്ഷശൂന്യമക്ഷരം
കാശികാപുരാധിനാഥ കാലഭൈരവം ഭജേ
ആ....ആ......ആ...ആ...ആ.....

Song information

വർഷം: 2026

സംഗീതം: ഹുമാർ ഏഴിലൻ, ഷാജഹാൻ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: വൈക്കം വിജയലക്ഷ്മി

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്

Explore this song